ഉമിനീര് കൊണ്ട് മുഖക്കുരു മാറ്റാം
മുഖത്ത് ഒരു മുഖക്കുരു കണ്ടാല്‍ മുഖം വാടും. സൗന്ദര്യം നഷ്ടപ്പെട്ടു എന്ന സങ്കടവും.ഒടുവില്‍ കണ്ണില്‍ കാണുന്നതൊക്കെ വാങ്ങി മുഖത്ത് തേയ്ക്കും. വെളുക്കാന്‍ തേയ്ച്ചത് പാണ്ടായതുപോലത്തെ അവസ്ഥയാകും പിന്നീട്. ഒന്നില്‍ തുടങ്ങിയ മുഖക്കുരു മുഖമാകെ പടരും. നമ്മുടെ വായിലെ ഉമിനീര് മുഖക്കുരുവിന് പറ്റിയ ഔഷധമാണെന്നാണ് പറയുന്നത്. വായിലെ ഉമിനീരുകള്‍ക്ക് മുഖക്കുരുവിനെ കരിച്ചു കളയാനുള്ള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
നമ്മുടെ ഉമിനീരില്‍ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഹഗല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ എന്‍സൈമുകളായ ഐസോസൈ, ലാക്ടോഫെറിന്‍, പെറോക്‌സിഡൈസ്, ഡിഫെന്‍സിസ്, സിസ്റ്റാറ്റിന്‍സ്, കൂടാതെ ആന്റിബോഡീസ് ആയ ഐജിഎ, ത്രോമ്പോസ്‌പോഡിന്‍ എന്നീ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.ഇവ വളരെ എളുപ്പം സ്‌കിന്നിലെ പാടുകളെ കരിച്ച് കളയാന്‍ സഹായിക്കും.
ഉമിനീര്‍ മുഖത്ത് പുരട്ടുമ്പോള്‍ അവയിലുള്ള നൈട്രേറ്റ് കണ്ടന്റ് നൈട്രിക് ഓക്‌സൈഡ് ആയി മാറി ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ പാകത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു.ഇവ പുതിയ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാക്കുന്നതിനും അതുവഴി ചര്‍മ്മത്തിലെ അണുക്കള്‍ അടങ്ങിയ ഭാഗത്തെ ഹീല്‍ ചെയ്യാനും സഹായിക്കുന്നു.
ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരത്തില്‍ ചര്‍മ്മങ്ങളില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഉമിനീര് പുരട്ടാറുണ്ടത്രേ. ലാറ്റിന്‍ അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ കൊതുകോ മറ്റ് ഷഡ്പദങ്ങളോ കടിച്ചാല്‍ ഉണങ്ങുന്നതിന് ഉമിനീര് പുരട്ടാറുണ്ടത്ര. ഉമിനീരി പുരട്ടിയാല്‍ ചര്‍മ്മ രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാം എന്ന് കേട്ട് ദേഹം മുഴുവന്‍ തുപ്പി കൂട്ടി വെയ്ക്കരുത്.
എല്ലാത്തിനും അതിന്റേതായ രീതികള്‍ ഉള്ളതു പോലെ തന്നെ ഉമിനീര് തേക്കുന്നതിനും ചില പ്രത്യേക രീതികള്‍ ഉണ്ട്.മുഖക്കുരുവിന് ഉമിനീര് തേക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉറങ്ങി എഴുന്നേറ്റപാട് ഉള്ള ഉമിനീര് തേക്കുന്നതാവും ഉചിതം. അതായത് ഭക്ഷണമോ വെള്ളവോ കുടിക്കിന്നതിന് മുന്‍പ്.കാരണം അപ്പോള്‍ നമ്മുടെ ഉമിനീര്‍ ഏറ്റവും ശുദ്ധമായ അവസ്ഥയിലാവും ഉണ്ടാവുക.
അപ്പോള്‍ അവയ്ക്ക് എളുപ്പം മുഖക്കുരുവിനെ കരിച്ച് ചെയ്യാന്‍ സാധിക്കും. മുഖത്ത് ഉമിനീര് പുരട്ടി കഴിഞ്ഞാല്‍ ഒരു പതിനഞ്ച് മിനിറ്റെങ്കിലും അവ ഉണങ്ങാന്‍ അനുവദിക്കണം. ആ സമയങ്ങളില്‍ ഒരിക്കലും തുണി വെച്ചോ മറ്റ് ഏതെങ്കിലും രീതിയിലോ അവ തുടച്ചു കളയരുത്.കാരണം അപ്പോള്‍ അവയുടെ സ്വാഭാവിക ശേഷിയെ അത് ഇല്ലാതാക്കും.
ഉമിനീര് കൊണ്ട് നിങ്ങളുടെ എല്ലാ ചര്‍മ്മ രോഗങ്ങളേയും ഇല്ലായ്മ ചെയ്യാം എന്ന് കരുതരുത് കേട്ടോ. കാരണം മുഖക്കുരു പോലുള്ള ചര്‍മ്മ രോഗങ്ങളുടെ ആദ്യ ഘട്ടത്തില്‍ മാത്രമേ ഇവയെ നശിപ്പിച്ചു കളയാന്‍ ഉമിനീരിന് കഴിയൂ. തുറന്നു കിടക്കുന്ന മുറിവുകളിലും ഉമീനീര് പുരട്ടരുത് ഒരുപക്ഷേ അവ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.
അതിനാല്‍ ആദ്യ ഘട്ടത്തിലുള്ള മുഖക്കുരുവില്‍ ഉമിനീര് തേച്ചാല്‍ കുറഞ്ഞത് മൂന്ന് നാല് ദിവസത്തിനുള്ളില്‍ അവയ്ക്ക് ശമനം ഉണ്ടാകും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം എഴുന്നേറ്റ് ഉടനെയുള്ള ഉമിനീരേ പുരട്ടാവൂ. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഉമിനീര്‍ ഉപയോഗിച്ചാല്‍ അവയില്‍ ഭക്ഷണത്തിലെ ഘടങ്ങളില്‍ കൂടി ചേര്‍ന്ന് അത് പിന്നീട് മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് കരണമാകും.
https://www.facebook.com/Malayalivartha