പ്രകൃതിദത്ത വഴികളിലൂടെ ചര്‍മ്മത്തെ സംരക്ഷിക്കാം
സൗന്ദര്യത്തില്‍ ശ്രദ്ധിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിനായി നാം കാട്ടികൂട്ടുന്നതെല്ലാം ചര്‍മ്മത്തിന് ദോഷമായി മാറുന്നു. ചര്‍മ്മസംരക്ഷണത്തിന് പ്രകൃതിദത്ത വഴികള്‍ മാത്രം തിരഞ്ഞെടുക്കുക. അത്തരം ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയാം. മുഖത്തിന് തിളക്കം നല്‍കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്.
ആസ്ട്രിജന്റ് ഫലമാണ് ഉരുളക്കിഴങ്ങ് നല്‍കുന്നത്. മുഖം ക്ലീന്‍ ആവാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് ഉരുളക്കിളങ്ങ് നീര്. ഇത് തണുപ്പിക്കുമ്പോള്‍ അതിന്റെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് കൊണ്ട് തന്നെ മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കുന്നത്.
ആദ്യം മുഖം ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത് ക്ലെന്‍സര്‍ ആണ്. അതിനായി ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടാം. രണ്ട് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.
സ്‌ക്രബ്ബിഗ് ആണ് അടുത്തതായി ചെയ്യേണ്ട കാര്യം. ഉരുളക്കിഴങ്ങ് നീര് ഒന്ന്, അല്‍പം പാല്‍, തേന്‍ മൂന്ന് സ്പൂണ്‍ പഞ്ചസാര നാല് സ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് 5 മിനിട്ടിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
ആവി പിടിക്കുന്നത് ചര്‍മ്മത്തില്‍ അടഞ്ഞിരിക്കുന്ന കോശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അഞ്ച് മിനിട്ടോളം ഇത് തുടരണം.
ഉരുളക്കിഴങ്ങ് നീര്, മുള്‍ട്ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്താണ് ഫേസ് മാസ്‌ക് തയ്യാറേക്കണ്ടത്. നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കിയ ഫേസ് മാസ്‌ക് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറോളം ഇത് മുഖത്ത് ഉണ്ടാവണം. ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇപ്പോള്‍ നിങ്ങളുടെ ഫേഷ്യല്‍ പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha