ചെറുനാരങ്ങാത്തൊലി പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ തടി കുറയും
ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം അടങ്ങിയ ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും ഇതുവഴി പല രോഗങ്ങളേയും പടിക്കു പുറക്കാത്താക്കാനും ചെറുനാരങ്ങയ്ക്കു കഴിവുണ്ട്.
എന്നാല്‍ ചെറുനാരങ്ങയേക്കാള്‍ കേമന്‍ ചെറുനാരങ്ങാത്തൊലിയാണെന്നകാര്യം ആര്‍ക്കും അറിയില്ല. പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ചെറുനാരങ്ങാത്തൊലിയുപയോഗിച്ചു തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമൊക്കെ സാധിക്കും. എങ്ങനെയാണ് ചെറുനാരങ്ങാത്തൊലി ഉപയോഗിക്കേണ്ടതെന്നറിയൂ.
* ഒരു കിലോ ചെറുനാരങ്ങ പിഴിഞ്ഞെടുത്തു ജ്യൂസ് മാറ്റിവയ്ക്കുക.
* പിഴിഞ്ഞു കഴിഞ്ഞ ചെറുനാരങ്ങയുടെ തോട് ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക.
* ചൂടാറുമ്പോള്‍ വെള്ളം ഊറ്റിയെടുത്ത് പിഴിഞ്ഞു വച്ചിരിയ്ക്കുന്ന ചെറുനാരങ്ങയുടെ ജ്യൂസ് ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക
* ദിവസവും നാലുനേരം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ഒരു ഗ്ലാസ് വീതം കുടിയ്ക്കണം
* ഇത് മൂന്നു മാസം അടുപ്പിച്ചു ചെയ്യ്താല്‍ രണ്ടാമത്തെ ആഴ്ച മുതല്‍ തന്നെ ഫലം കണ്ടു തുടങ്ങും.
* കുടിയ്ക്കുന്നതിനു മുന്‍പ് വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.
* അസിഡിറ്റി, അള്‍സര്‍, വയറിനു കാര്യമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ ഇതുപയോഗിയ്ക്കരുത്.
https://www.facebook.com/Malayalivartha