ചായയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിച്ചാല്‍...
നമ്മുടെ ഇന്നത്തെ ജീവിത ചുറ്റുപാടില്‍ ആരോഗ്യം സംരക്ഷണത്തിന് തീരെ സമയം കിട്ടാറില്ല. ഇക്കാരണങ്ങളാല്‍ പലതരം അസുഖങ്ങള്‍ നമ്മേ തേടി വരുന്നു. ശരീരത്തിലടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ പുറന്തള്ളി ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന് ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഡീടോക്‌സിഫിക്കേഷന്‍. ഈ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചെറുനാരങ്ങാ വെള്ളം ഉത്തമമാണ്. നാരങ്ങാവെള്ളം കൂടിച്ചാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദ്ഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറംതള്ളാന്‍ സഹായിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ വിശപ്പിനെ ഇല്ലാതാക്കുന്നു. കുടാതെ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍, ചുമ എന്നിവ തടയാനും സഹായിക്കും. ഇതില്‍ പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.
ചായയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തിലെ മുഴുവന്‍ കൊഴുപ്പും ഉരുക്കി കളയാം. തേനും ചെറുനാരങ്ങയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന പാനീയം വിഷാംശങ്ങളെ പുറംതള്ളുന്നതിന് പുറമെ ശരീരത്തില്‍ അടിഞ്ഞു നില്‍ക്കുന്ന കൊഴുപ്പിനേയും പുറംതള്ളും. ഇതിലൂടെ അമിത ഭാരം ഇല്ലാതാകുന്നു. ചെറുനാരങ്ങ കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ്.
https://www.facebook.com/Malayalivartha