സ്ത്രീ ശരീരത്തില്‍ പുരുഷഹോര്‍മോണ്‍ കൂടിയാല്‍ അപകടം
സ്ത്രീ ശരീരത്തില്‍ പുരുഷഹോര്‍മോണ്‍ കൂടിയാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകും. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവാണ് സ്ത്രീ ശരീരത്തില്‍ കൂടിയാല്‍ അത് ചില അപകടങ്ങളിലേക്ക് വഴിവെക്കും.ചെറിയ തോതില്‍ സാധാരണ സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ചില പുരുഷന്‍മാരിലുള്ളതിനേക്കാള്‍ കൂടുതല്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് സ്ത്രീകളില്‍ കണ്ട് വരുന്നുണ്ട്. സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാകുമ്പോള്‍ പുരുഷന്‍മാരുടേതിനേക്കാള്‍ അമിത രോമവളര്‍ച്ച കാണപ്പെടുന്നു.
ഹോര്‍മോണില്‍ ഉണ്ടാവുന്ന വ്യത്യാസങ്ങളാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. ചില സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കുറവായിരിക്കും. ഇതിന് കാരണവും അമിതമായുള്ള ടെസ്‌റ്റോസ്റ്റിറോണിന്റെ അളവാണ്. ഇത് സ്ത്രീകളില്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാക്കില്ല. അമിതമായി മുടി കൊഴിയുന്നതും സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറഓണിന്റെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനയാണ്. ചിലരില്‍ പുരുഷന്‍മാരുടേതിന് സമാനമായ കഷണ്ടിയും ഉണ്ടാവുന്നു. മരുന്ന് കഴിച്ചതു കൊണ്ടും ഒന്നും ഫലമില്ല. പെട്ടെന്ന് ഭാരം കൂടുന്നതും വയറ് ചാടുന്നതും എന്തുകൊണ്ടും പുരുഷന്‍മാരിലാണ് കൂടുതല്‍ ഉണ്ടാവുന്നത്.
ടെസ്‌റ്റോസ്റ്റിറോണിന്റെ അളവനുസരിച്ച് ഇത് പല സ്ത്രീകളിലും ഭാരക്കൂടുതലിന് കാരണമാകുന്നു. സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണിത്. വന്ധ്യതയുടെ പ്രധാന കാരണമാണ് ഇത്. ടെസ്‌റ്റോസ്റ്റിറോണിന്റെ അളവില്‍ മാറ്റം വന്നാലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവും.പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ തന്നെയാണ് മുഖക്കുരു ഉണ്ടാവുന്നത്. എന്നാല്‍ പുരുഷ ഹോര്‍മോണ്‍ സ്ത്രീകളില്‍ കൂടുതലാണെങ്കില്‍ മുഖക്കുരു ഉണ്ടാവുകയും ചെയ്യും
https://www.facebook.com/Malayalivartha