സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങുന്നതിന് കാരണം
സ്ത്രീകളുടേയും സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഇടിഞ്ഞു തൂങ്ങുന്ന സ്തനങ്ങള്‍. പ്രായമേറുന്നത് സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാനുള്ള ഒരു പ്രധാന കാരണമാണ്. ഇതു സാധാരണ കാരണണെന്നു പറയാം. ഇതുപോലെ പ്രസവശേഷവും ഇതു ചിലപ്പോഴുണ്ടാകാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ അസാധാരണമായ ചില കാര്യങ്ങളും മാറിടങ്ങള്‍ തൂങ്ങാന്‍ കാരണമാകാറുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,
ബ്രാ ധരിയ്ക്കാതിരുന്നാല് മാറിടം തൂങ്ങുന്നതു സാധാരണം. എന്നാല്‍ ബ്രാ ധരിക്കുന്നതും ചിലപ്പോള്‍ കാരണമാകും. എങ്ങനെയെന്നറിയാമോ, അയഞ്ഞതും വല്ലാതെ മുറുകിയതുമായ ബ്രാ, അതായതു മാറിടത്തിന് കൃത്യമായ സപ്പോര്‍ട്ട് നല്‍കാത്ത ബ്രായാണ് കാരണമാകുക. വെള്ളം ചര്‍മത്തിന് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടി്ക്കാത്തത് മാറിടങ്ങള്‍ അയഞ്ഞുതൂങ്ങാന്‍ കാരണമാകാറുണ്ട്. ചര്‍മത്തില്‍ചുളിവുണ്ടാകുന്നതും ചര്‍മം അയഞ്ഞുതൂങ്ങുന്നതുമാണ് കാരണം. പുകവലി ചര്‍മത്തിന് മുറുക്കം നല്‍കുന്ന ഇലാസ്റ്റിന് എന്ന ഘടകത്തെ നശിപ്പിക്കും.
ഇതും മാറിടങ്ങള്‍ അയയാന്‍ ഇടയാക്കും. പെട്ടെന്നു വണ്ണം കൂടുന്നതും വണ്ണം കുറയുന്നതുമെല്ലാം മാറിടങ്ങള്‍ക്ക് ഉറപ്പുകുറവു വരുത്തുന്ന ചില ഘടകങ്ങളാണ്. ക്രാഷ് ഡയറ്റിംഗ് മാറിടങ്ങള് തൂങ്ങാന്‍ കാരണമാകുന്ന ഒന്നാണ്. ഇത് ശരീരം പെട്ടെന്നു ക്ഷീണിപ്പിയ്ക്കുന്നതു തന്നെ കാരണം. കൈകള്‍പെട്ടെന്നു തന്നെ മുന്‍്പോട്ടും പുറകോട്ടുമെടുക്കുന്ന കഠിനമായ വ്യയാമമുറകള്‍, അതായത് മാറിടത്തെ ബാധിയ്ക്കുന്ന വ്യായാമങ്ങളാണ് ഒരു കാരണം.
https://www.facebook.com/Malayalivartha