കഴുത്തിന് ചുറ്റുമുളള കറുപ്പിനെ അകറ്റാം
കഴുത്തിന്റെ സൗന്ദര്യവും നിറവും വളരെ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കഴുത്തിന്റെ സൗന്ദര്യസംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രായമാകുന്തോറും പലപ്പോഴും കഴുത്തിന് കറുപ്പ് നിറം കൂടിക്കൊണ്ട് വരുന്ന അവസ്ഥയാണ് ഉള്ളത്.
പ്രമേഹരോഗികള്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ളവര്‍ എന്നിവരില്‍ കഴുത്തിന് കറുപ്പ് നിറം കാണാറുണ്ട്. എന്നാല്‍ ഇതിനെല്ലാമുള്ള പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. നമുക്ക് ചുറ്റും കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് തന്നെ കഴുത്തിലെ കറുപ്പ് നിറം മാറ്റാം. എങ്ങനെയൊക്കെയെന്ന് നോക്കാം.
* ഒരു സ്പൂണ്‍ തേനില്‍ ബദാം പൊടിച്ചതും ചേര്‍ത്ത് കഴുത്തിന് തേച്ച് മസാജ് ചെയ്യാം. ഇത് കഴുത്തിലെ കറുപ്പിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.
* രണ്ട് സ്പൂണ്‍ പാല്‍, തേന്‍, അല്‍പം ചെറുനാരങ്ങാനീര് എന്നിവ നാല് തുള്ളി ബദാം ഓയിലില്‍ നന്നായി യോജിപ്പിച്ച് പുരട്ടാം. ഇത് കഴുത്തിലെ കറുപ്പിന് പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്.
* സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തക്കാളി നീര്. രണ്ട് സ്പൂണ്‍ തക്കാളി നീരില്‍ നാരങ്ങാനീര് ചേര്‍ത്ത് കഴുത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാം.
* കസ്തൂരി മഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിന് പുരട്ടാം. എളുപ്പത്തില്‍ തന്നെ കഴുത്തിലെ കറുപ്പിന് പരിഹാരം കാണാം.
* കഴുത്തില്‍ ഇറുകി പിടിച്ചിരിക്കുന്ന ആഭരണങ്ങള്‍ ഒഴിവാക്കുക. ഇത് കഴുത്ത് കൂടുതല്‍ കറുപ്പ് ഉണ്ടാക്കും. മാത്രമല്ല റോള്‍ഡ് ഗോള്‍ഡ് പോലുള്ള ആഭരണങ്ങളും കഴുത്തില്‍ കറുപ്പുണ്ടാക്കും.
* ഒരുപിടി ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം. ഇത് കഴുത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
* കറുത്ത മുന്തിരി പിഴിഞ്ഞ നീരും അര ടീസ്പൂണ്‍ വിനാഗിരിയും നാലു ടീസ്പൂണ്‍ പനിനീരും യോജിപ്പിച്ച് കഴുത്തില്‍ പുരട്ടാം. ഇത് കഴുത്തിന്റെ കറുപ്പ് നിറം ഇല്ലാതാക്കി വളരെയധികം നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
* പഴുത്ത പപ്പായ നീരില്‍ ഒരു ടീസ്പൂണ്‍ ഇന്തുപ്പും ഒരു നുള്ള് പച്ച കര്‍പ്പൂരവും കലര്‍ത്തി കഴുത്തില്‍ പുരട്ടുക. പപ്പായക്ക് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനുള്ള ഗുണമുണ്ട്.
https://www.facebook.com/Malayalivartha