ഗര്‍ഭകാലത്ത് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍...
ഗര്‍ഭകാലത്ത് ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. സാധാരണ ഗര്‍ഭധാരണത്തില്‍ ഛര്‍ദ്ദിയും ക്ഷീണവും തളര്‍ച്ചയും ആയിരിക്കും ലക്ഷണങ്ങള്‍. ഇതല്ലാതെ പല അസാധാരണ ഗര്‍ഭലക്ഷണങ്ങളും സ്ത്രീകളില്‍ ഉണ്ടാവും. ഗര്‍ഭലക്ഷണങ്ങള്‍ എന്നതിലുപരി ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് നേരിടുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. ഇത്തരം പ്രയാസങ്ങള്‍ ഗര്‍ഭകാലത്ത് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്നത് ഗുരുതര പ്രത്യാഘാതമായിരിക്കും.
മോണയില്‍ നിന്നും രക്തം വരുന്നതാണ് ആദ്യത്തെ പ്രശ്‌നം. ഗര്‍ഭധാരണ സമയത്ത് പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരത്തില്‍ ഉണ്ടാവും. ഇതിന്റെ ഫലമായാണ് മോണയില്‍ നിന്നും രക്തം വരുന്നത്. സാധാരണയില്‍ കവിഞ്ഞ ചൂട് ശരീരത്തിന് അനുഭവപ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം. കാലാവസ്ഥാ വ്യതിയാനം ഇല്ലാതെ തന്നെ ഇത്തരത്തില്‍ ശരീരത്തില്‍ ചൂടാ അനുഭവപ്പെടുന്നു. ഇതും ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായാണ് ഉണ്ടാവുന്നത്. മൂത്രശങ്ക കൂടുന്നതാണ് ഗര്‍ഭിണികള്‍ അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ചുമക്കുമ്പോള്‍ പോലും മൂത്രശങ്ക തോന്നുന്നു. ഗര്‍ഭത്തിന്റെ അവസാന നാളുകളിലേക്ക് അടുക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്.
ദഹനം കൃത്യമായി നടക്കാത്തതും വയറിനുണ്ടാവുന്ന അസ്വസ്ഥതകളും മലബന്ധത്തിന് കാരണമാകുന്നു. ഇത് ഒഴിവാക്കാനായി ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കാം. ഇത് എന്തുകൊണ്ടും മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അസാധാരണമായ സ്വപ്‌നങ്ങള്‍ കാണുന്നതാണ് മറ്റൊരു പ്രശ്‌നം. ഗര്‍ഭിണികള്‍ക്ക് ഡിപ്രഷന്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം അത്രയേറെ ഉത്കണ്ഠയിലൂടെയാണ് പലരും ഗര്‍ഭകാലത്ത് കടന്നു പോവുന്നത്. ഇതാണ് അസാധാരണ സ്വപ്‌നങ്ങള്‍ കാണുന്നതിന് പുറകില്‍. സാധാരണയായി ഗര്‍ഭിണികളില്‍ ക്ഷീണം ഉണ്ടാവുന്നു. എന്നാല്‍ ഇത് അമിതമായ രീതിയില്‍ ആണെങ്കില്‍ അത് ഡോക്ടറെ കാണിക്കേണ്ട ഒന്ന് തന്നെയാണ്. ശരീരത്തിനും മനസ്സിനും ആവശ്യമായ രീതിയിലുള്ള വിശ്രമം ആവശ്യമുള്ള സമയമാണ് ഇത്.
സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. ഗര്‍ഭധാരണ സമയത്ത് ശരീരം കൂടുതല്‍ രക്തം പമ്പ് ചെയ്യുന്നു. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് കൂടുതലായാല്‍ ശരീരം പ്രതികരിക്കുന്നു. വിട്ടുമാറാത്ത തലവേദന കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഗര്‍ഭകാലത്ത് പല സ്ത്രീകളും. ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത് അധികമാവുകയാണെങ്കില്‍ സ്വയം ചികിത്സ തേടാതെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ട് മാത്രമല്ല നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. നെഞ്ചെരിച്ചില്‍ ഗര്‍ഭാവസ്ഥയില്‍ സ്ഥിരമാണ്. എന്നാല്‍ ഇത് താരതമ്യേന കൂടിയ അവസ്ഥയിലാണെങ്കില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha