നടക്കുന്നത് ഏറ്റവും ഉത്തമമായ വ്യായാമം
ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും ഉണ്ടാകൂ.ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായമത്തിലേര്‍പ്പെട്ടാലെ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു. ബോഡി ബിൽഡിങ് ഉദ്ദേശമില്ലെങ്കിൽ ഇതിനായി ജിമ്മിൽ പോകണമെന്ന് ഒരു നിർബന്ധവുമില്ല. ഒന്നു നടന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളു എല്ലാം.
ആര്‍ക്കു വേണമെങ്കിലും അനായാസമായി പിന്തുടരാന്‍ സാധിക്കുന്നതും ചെലവില്ലാത്തതും ജനപ്രിയവുമായ ഒരു വ്യായാമമാണ് നടത്തം. നടത്തത്തിന്റെ ഗുണം ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ക്കും ലഭിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും എല്ലുകള്‍ക്കും പേശികള്‍ക്കും ശക്തി നല്‍കുന്നതിനും പേശീകള്‍ക്ക് ശക്തിയും സ്ഥിരതയും ലഭിക്കാനും എന്തിന് നമ്മുടെ മനസ്സിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തി ഉന്മേഷം ലഭിക്കുന്നതിന് കൃത്യമായ നടത്തം സഹായിക്കും.
ഏതു തരത്തിലുള്ള ശാരീരിക വ്യായായമങ്ങള്‍ തുടങ്ങുന്നതിനുമുൻപും ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. നടത്തത്തിനും ഇത് ബാധകമാണ്. മറ്റു രോഗങ്ങള്‍ എന്തെങ്കിലും അലട്ടുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നടക്കണം.
സൂരോദയത്തിനു മുമ്പേ എഴുന്നേറ്റ് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ നടക്കണം. രണ്ടു കൈയും വീശിയായിരിക്കണം നടക്കേണ്ടത്. ദിവസവും നടക്കുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാനാകും.
നടത്തം സുഖപ്രദമാക്കാന്‍ ഇനി പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ പിന്തുടരുക
വസ്ത്രം: ഉണങ്ങിയതും സുഖപ്രദവുമായ വസ്ത്രങ്ങള്‍ വേണം ധരിക്കേണ്ടത്. കാലാവസ്ഥയ്ക്ക് അനുസൃതമായി, ചൂട് ആണെങ്കില്‍ തൊപ്പി ധരിക്കുകയോ സണ്‍സ്ക്രീന്‍ പുരട്ടുകയോ സണ്‍ഗ്ളാസ് ധരിക്കുകയോ ചെയ്യാം. തണുപ്പ് സമയത്ത് തലയും ചെവിയും മൂടിക്കെട്ടാം.
ഷൂസ്: നടക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഷൂസ് വേണം ഉപയോഗിക്കേണ്ടത്. അത്ലറ്റിക്, ലൈറ്റ് ഹൈക്കിംഗ് അല്ല്ലെങ്കില്‍ വോക്കിംഗ് ഷൂസ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഉപ്പൂറ്റിയില്‍ കട്ടിയുള്ള കുഷന്‍ ഉള്ള ഓട്ടത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഷൂസും ഉയര്‍ന്ന ഹീലുള്ള ഷൂസും ഉപയോഗിക്കരുത്.
പെഡോമീറ്റര്‍: ആരോഗ്യപരമായ പരമാവധി പ്രയോജനം ലഭിക്കുന്നതിന് ഒരാള്‍ ദിവസം 10,000 ചുവടുകളോ അതില്‍ കൂടുതലോ നടക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസം എത്ര ചുവട് നടക്കുന്നുവെന്ന് മനസ്സിലാക്കുന്നതിന് ഒരു പെഡോമീറ്റര്‍ കൂടെ കരുതുന്നത് നന്നായിരിക്കും, എന്നാല്‍ ഇത് നിര്‍ബന്ധമല്ല.
ആരോഗ്യപരിരക്ഷ മാത്രമാണ് ഉദ്ദേശമെങ്കിൽ ദിവസം 30 മിനിറ്റ് നേരം വീതം അഞ്ച് ദിവസം ചടുലമായി നടക്കുന്നത് പ്രായോജനം ചെയ്യും. മുപ്പത് മിനിറ്റ് തുടര്‍ച്ചയായി നടക്കാന്‍ കഴിയുന്നില്ല എങ്കില്‍, ഓരോ 10 മിനിറ്റിലും നിങ്ങള്‍ക്ക് ഇടവേള എടുക്കാവുന്നതാണ്.
ഭാരം കുറയ്ക്കുന്നതിന്നാന് പ്രാധാന്യമെങ്കിൽ 30 മിനിറ്റ് എന്നത് ചുരുങ്ങിയത് ദിവസം ഒരു മണിക്കൂര്‍ എങ്കിലും ആയി വർധിപ്പിക്കണം. ആഴ്ചയില്‍ അഞ്ച് ദിവസം എങ്കിലും വേഗത്തിൽ നടക്കുന്നത് ഭാരം കുറയുന്നതിന് സഹായിക്കും.
നടത്തത്തിന്റെ ശരിയായ രീതി
തോളുകള്‍ ചെറുതായി പിന്നിലേക്ക് ആക്കി താടി ഉയര്‍ത്തിപ്പിടിച്ചു വേണം നടക്കേണ്ടത്.ഉപ്പൂറ്റി നിലത്ത് പതിയുന്നതിനൊപ്പം ശരീരഭാരവും അവിടേക്ക് എത്തണം.കാല്‍ വിരലുകള്‍ നിവര്‍ന്ന് മുന്നോട്ടിരിക്കണം,സ്വാഭാവിക രീതിയില്‍ കൈകള്‍ വീശി നടക്കുക. ആരോഗ്യത്തോടെയുള്ള ജീവിതം ആസ്വദിക്കാം
https://www.facebook.com/Malayalivartha