ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിർത്തുന്നതിനു ഇവ പരീക്ഷിക്കൂ
മുഖസൗന്ദര്യത്തിൽ ചുണ്ടുകളുടെ ഭംഗി എടുത്തുപറയേണ്ട കാര്യമില്ലല്ലോ? ചുവന്നു തുടുത്ത ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്.എന്നാൽ കാലാവസ്ഥക്കനുസരിച്ച് ചുണ്ടുകളുടെ സൗന്ദര്യ സംരക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ കാര്യമില്ല. പരസ്യങ്ങളുടെ ചുവടുപിടിച്ച് കടകളില്‍ കിട്ടുന്ന ലിപ്സ്റ്റിക് ബ്രാന്റുകള്‍ ഒന്നൊഴിയാതെ പരീക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ചുണ്ടുകളുടെ സ്വാഭാവിക നിറം നിലലിര്‍ത്തുന്നതിനും ധാരാളം പൊടിക്കൈകള്‍ ഉണ്ട്.അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍
പഞ്ചസാര ഒരു സ്വാഭാവിക സ്ക്രബും നല്ലൊരു എക്സ്ഫോലിയേറ്ററുമാണ്. പഞ്ചസാര തേനുമായി കലര്‍ത്തിയാല്‍ നല്ലൊരു സ്ക്രബ് ഉണ്ടാക്കാന്‍ സാധിക്കും. വരണ്ടതും മൃതമായതുമായ കോശങ്ങളെ നീക്കം ചെയ്യുന്നതിന് പഞ്ചസാര സഹായിക്കും. അതേസമയം, തേന്‍ ചുണ്ടുകള്‍ക്ക് പോഷണം നല്‍കുന്നതിനൊപ്പം മോയിസ്ചറൈസ് ചെയ്യുന്നതിനും സഹായിക്കും. ഇത്തരത്തില്‍, ചുണ്ടുകള്‍ നിറമുള്ളതും മൃദുത്വമുള്ളതും ആക്കാന്‍ കഴിയും.
വേനല്‍ക്കാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ചുണ്ടില്‍ ലിപ്ബാം പുരട്ടുക. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നതും നല്ലതാണ്.
ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.
മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക. ഇതുവഴി ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കും. റോസ് വാട്ടറില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് ചുണ്ടുകളില്‍ ദിവസവും തേച്ചുപിടിപ്പിക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കും. റോസ് വാട്ടറും പാലും ചേര്‍ത്ത മിശ്രിതവും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്.
ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും.ഒലിവെണ്ണയുടെ മോയിസ്ചറൈസിംഗ് ഗുണങ്ങളും പോഷക ഗുണങ്ങളുമാണ് ഇവിടെ സഹായകമാവുന്നത്. എക്സ്ട്രാ വെര്‍ജിന്‍ ഒലിവെണ്ണ ഉപയോഗിക്കുകയാണെങ്കില്‍ പരമാവധി പ്രയോജനം ലഭിക്കും. ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഏതാനും തുള്ളി ഒലിവെണ്ണ സാവധാനത്തില്‍ ചുണ്ടുകളില്‍ തേച്ചുപിടിപ്പിക്കുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ചുണ്ടുകള്‍ക്ക് ഭംഗി ലഭിക്കും.
ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.
ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും.
പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ പിങ്കു ചുണ്ടിനുടമയാകാം.
ചുവന്നുള്ളി നീരും തേനും ഗിസറിനും സമം ചേര്‍ത്തു പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കും.
മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയാല്‍ വരള്‍ച്ച മാറി ചുണ്ടുകള്‍ക്ക് ഭംഗിയുള്ളതാകും.
പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടും.
ചുണ്ടുകള്‍ക്ക് സ്വാഭാവിക ഭംഗി ലഭിക്കുന്നതിന് മാതള നാരങ്ങ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചുണ്ടുകളെ ജലീകരിക്കും. മാതളനാരങ്ങയുടെ അല്ലികള്‍ അരച്ചെടുത്ത് പാല്‍പ്പാടയ്ക്കൊപ്പം ചേര്‍ത്ത് ദിവസവും ഒരു നേരം ചുണ്ടുകളില്‍ തേച്ചുപിടിപ്പിക്കുക. ഇരുണ്ട ചര്‍മ്മമാണെങ്കില്‍, പാല്‍പ്പാടയ്ക്ക് പകരം ബീറ്റ്റൂട്ട് നീര് ഉപയോഗിക്കുക.
ചുണ്ടുകള്‍ക്ക് ഭംഗിപകരാന്‍ സഹായിക്കുന്ന വസ്തുക്കള്‍ നിങ്ങളുടെ ഫ്രിഡ്ജിലും അടുക്കളയിലും ഉണ്ടെന്ന് മനസ്സിലായിക്കാണുമല്ലോ!
https://www.facebook.com/Malayalivartha