വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് ഇനി മറയ്‌ക്കേണ്ടതില്ല
ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ കറുത്തപാടുകളും വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക് വരുന്നതും സ്വാഭാവികമാണ്. പ്രസവശേഷമുണ്ടാകുന്ന ഈ പാടുകള്‍ ഇല്ലാതാക്കാന്‍ ചില വഴികളുണ്ട്. മധുരകിഴങ്ങും മാതളനാരങ്ങയും കൂടുതലായി കഴിക്കുന്നതും നല്ലതാണ്. മധുരക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ട്. മാത്രമല്ല ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ അയവുള്ളതാക്കുകയും സ്‌ട്രെച്ച് മാര്‍ക്‌സ് കുറയ്ക്കുകയും ചെയ്യും. സ്‌ട്രോബറീസ്, ബ്ലൂബെറി, ചീര, കാരറ്റ്, ഗ്രീന്‍ പീസ്, ബീന്‍സ്, നട്‌സ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
വയറിലെ പാടുകള്‍ മാറുന്നതിനായി നാരങ്ങ പുരട്ടിയശേഷം പത്തുമനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇങ്ങനെ സ്ഥിരം ചെയ്താല്‍ സ്‌ട്രേച്ച് മാര്‍ക്ക് മാറി കിട്ടും. ഒരു ദിവസം എട്ടുമുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ സ്ഥിരമായി ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഉദരഭാഗത്തെ പാടുകള്‍ ചെറുതായി മാറിത്തുടങ്ങും. അതോടൊപ്പം, വൈറ്റമിന്‍ സി, ഇ, സിങ്ക് തുടങ്ങിയ പോഷകമൂല്യങ്ങള്‍ സ്‌കിന്നിനു നല്ലതാണ്.
https://www.facebook.com/Malayalivartha