ഭക്ഷണ ക്രമീകരണത്തിലൂടെ യുവത്വം നിലനിര്‍ത്താം
പ്രായത്തെ തടഞ്ഞുനില്‍ത്താന്‍ കഴിയില്ലെങ്കിലും പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടഞ്ഞുനിര്‍ത്താന്‍ ഒരു പരിധിവരെ കഴിയും. ഭക്ഷണം ക്രമീകരിച്ചാല്‍ യുവത്വം നിലനിര്‍ത്താന്‍ സാധിക്കും.ആഹാരമിതത്വം പാലിക്കുക. അമിതാഹാരം ശരീരത്തിന്റെ മൊത്തത്തിലുള്ള ഘടനയെ വികലമായി തോന്നിപ്പിക്കും. വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങളും കലോറി കൂടിയ പാനീയങ്ങളും ഒഴിവാക്കുക. നെയ്യില്‍ വറുത്ത് പൊടിച്ച ഉഴുന്നുപരിപ്പ് പഞ്ചസാരയും പാലും ചേര്‍ത്ത് നിത്യവും ഒരു നേരം സേവിക്കുക. ച്യവന്യപ്രാശം നിത്യേന കഴിക്കുന്നത് നല്ലതാണ്.
രാവിലെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പോ രാത്രിയില്‍ ഭക്ഷണത്തിന് അര മണിക്കൂര്‍ ശേഷമോ പാലിനോടൊപ്പം അഞ്ചോ ആറോ ബദാംപരിപ്പ് കഴിക്കുക. ഏതു മണ്ണിലും വളരുന്ന ചെറുവൃക്ഷമാണ് അത്തി. അത്തിപ്പഴം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് യൗവനം ദീര്‍ഘനാള്‍ നിലനില്‍ക്കുവാന്‍ സഹായിക്കും. വേവിച്ച ഉഴുന്നുപരിപ്പിനൊപ്പം പഞ്ചസാരയും അല്‍പ്പം നെയ്യും ചേര്‍ത്ത് ഉറങ്ങുന്നതിനുമുന്‍പ് കഴിക്കുന്നത് ദീര്‍ഘയൗവനത്തിന് സഹായകരമാണ്. ഞവരഅരി മോരില്‍ ചേര്‍ത്ത് കഞ്ഞിയാക്കി ഒരുനേരം കഴിക്കുന്നത് ദീര്‍ഘയൗവനം നിലനിര്‍ത്തും.
പ്രഭാതത്തില്‍ ഒരുമണിക്കൂര്‍ കൈവീശി നടക്കുക. ശരീരത്തില്‍ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കുവാനും രോഗങ്ങല്‍ ഉണ്ടാകാതിരിക്കാനും യൗവ്വനം നിലനിര്‍ത്തുവാനും പ്രഭാതനടത്തം ഉപകരിക്കും. നിത്യയൗവനത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളാണ് യോഗയും ധ്യാനവും. ഇവ രണ്ടും നിത്യജീവിതത്തിന്റെ ഭാഗമാക്കുക. യോഗയും ധ്യാനവും നിത്യവും ചെയ്യുന്നതിലൂടെ നിത്യയൗവനവും രോഗമുക്തിയും മന:ശാന്തിയും ലഭിക്കുന്നു. യൗവനം നിലനിര്‍ത്തുവാന്‍ യോഗയെക്കാള്‍ മികച്ചൊരു മാര്‍ഗം വേറെയില്ല.
https://www.facebook.com/Malayalivartha