മധുരവും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ?
മധുരവും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്ന് പറയേണ്ടിവരും. മാനസിക പ്രശ്‌നങ്ങളായ ഉത്കണ്ഠ, വിഷാദം ഇവയ്ക്ക് പഞ്ചസാരയുടെ ഉപയോഗവുമായി ബന്ധമുണ്ടെന്ന് ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. 1985-88 കാലയളവില്‍ ആണ് പഠനം തുടങ്ങിയത്. എണ്ണായിരത്തോളം പേരിലാണ് പഠനം നടത്തിയത് ഇവര്‍ക്ക് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ചോദ്യാവലി നല്‍കി. പഞ്ചസാര ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പല്ലിനു കേടുവരുത്തുന്നതില്‍ തുടങ്ങി അരവണ്ണം കൂടാന്‍ വരെ പഞ്ചസാരയുടെ അമിതോപയോഗം കാരണമാകും. എന്നാല്‍ പഞ്ചസാര മാനസികാരോഗ്യത്തിനും അത്ര നല്ലതല്ല എന്നാണ് ഒരു പഠനം പറയുന്നത്.
മധുരപാനീയങ്ങളും മധുരപലഹാരങ്ങളും അധികം കഴിക്കുന്നത് പുരുഷന്മാരില്‍ അഞ്ചു വര്‍ഷത്തിനു ശേഷം മാനസിക പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നുവെന്നു കണ്ടു. പഞ്ചസാരയുടെ അമിതോപയോഗം സ്ത്രീകളിലും പുരുഷന്മാരിലും ദോഷഫലങ്ങള്‍ ഉണ്ടാക്കും എന്നും പഠനം പറയുന്നു. ഫ്രീ ഷുഗറിന്റെ ഉപയോഗം കുറയ്ക്കുന്നത് പല്ലിനു നല്ലതാണ്. ശരീരഭാരം കൂടാതിരിക്കാനും ഇതു നല്ലതു തന്നെ. ആല്‍ക്കഹോള്‍ ഉപയോഗത്തിലൂടെ ശരീരത്തില്‍ ചെല്ലുന്ന പഞ്ചസാരയുടെ അളവ് പഠനത്തില്‍ കൂട്ടിയിട്ടില്ല എന്നും മധുരപാനീയങ്ങളിലും മധുരപലഹാരങ്ങളിലും ചേര്‍ക്കുന്ന ഫ്രീഷുഗറും പാല്‍ ഭക്ഷ്യവസ്തുക്കള്‍ മുതലായവയില്‍ സ്വാഭാവികമായി അടങ്ങിയിട്ടുള്ള നാച്വറല്‍ ഷുഗറും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും കോളിന്‍സ് അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha