സ്തനവലിപ്പം കുറയാതെ ശരീരഭാരം കുറയ്ക്കാം
ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം തന്നെ സ്തനങ്ങളുടെ വലിപ്പവും കുറയുകയാണ് ചെയ്യുന്നത്. സ്തനങ്ങള്‍ പ്രധാനമായും അഡിപ്പോസ് ടിഷ്യൂസ് എന്ന കൊഴുപ്പ് കോശങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്നതിനാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കൊഴുപ്പിനോടൊപ്പം സ്തനങ്ങളിലേയും കുറയുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്തനവലിപ്പം കുറയാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
പെക്ടറല്‍ മസില്‍സ് ബലപ്പെടുത്തുക - നെഞ്ചിനെ കൈകളുടെ മുന്‍ഭാഗവും തോളുമായി ബന്ധിപ്പിക്കുന്ന മസിലാണ് പെക്ടറല്‍ മസില്‍. സ്തനങ്ങള്‍ പെക്ടറല്‍ മസിലിന്റെ ഉപരിഭാഗത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ ഈ മസിലുകള്‍ ബലപ്പെടുത്തുന്നത് നല്ല ആകൃതിയും ദൃഢതയും ഉണ്ടാകാന്‍ സഹായിക്കും. നെഞ്ചിന് ആയാസം കിട്ടുന്ന വ്യായാമം പെക്ടറല്‍ മസില്‍സിനെ ബലപ്പെടുത്തും. പുഷ് അപ്‌സ്, മുന്നോട്ടു വളഞ്ഞുള്ള അഭ്യാസം, വായുവില്‍ ചാടിനില്‍ക്കല്‍ എന്നിവയൊക്കെ നെഞ്ചിന്റെ പിന്‍ഭാഗവും മുന്‍ഭാഗവുമൊക്കെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു.
ശക്തി വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുക - ഭാരം കുറയുമ്പോള്‍ നെഞ്ചിനോട് ചേര്‍ന്നുള്ള ഭാഗത്തെ കൊഴുപ്പും കുറയും. നിങ്ങള്‍ സ്ഥിരമായി കാര്‍ഡിയോ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ സ്തനങ്ങളിലെ മസിലും കൊഴുപ്പും ഒരേപോലെ നഷ്ടമാകും. അതിനാല്‍ നെഞ്ചിലെ മസിലുകള്‍ ശക്തിപ്പെടുന്ന വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
വ്യായാമം ഫലപ്രദമായി ചെയ്യാന്‍ - ലഘുഭാരങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസം ഉദ്ദേശിച്ച ഫലം തരില്ല. അതിനാല്‍ രണ്ടോ മൂന്നോ കിലോ മാത്രം ഭാരമുളള ഡംബെല്‍ ഉപയോഗിക്കാതിരിക്കുക. കൂടുതല്‍ ഭാരമുള്ളത് ഉപയോഗിക്കുക. പക്ഷേ വിദഗ്ധനായ ഒരാളുടെ നിരീക്ഷണം ആവശ്യമാണ്.
പുഷ് അപ്‌സ് കൊണ്ടുള്ള പ്രയോജനം - പൂര്‍ണ ഫലം കിട്ടാന്‍ പെക്ടറല്‍ വ്യായാമം ശരിയായ രീതിയില്‍ നടത്തേണ്ടത് ആവശ്യമാണ്. വയര്‍ തറയോട് ചേര്‍ത്തുവച്ച് കൈ തോളിനേക്കാള്‍ അല്പം അകറ്റി പാദങ്ങള്‍ ചേര്‍ത്തുവയ്ക്കുക. കൈ അകത്തിവച്ച് തോളില്‍ നിന്ന് കണങ്കാല്‍ വരെ നടുവ് ഉയര്‍ത്തി നേരെ ശരീരം വരത്തക്കവണ്ണം പുഷ് അപ് ചെയ്യുക. കൈ താഴ്ത്തി ശരീരം താഴേക്ക് കൊണ്ടുവരിക. വീണ്ടും പഴയ സ്ഥിതിയിലേക്ക് വരിക. ആവര്‍ത്തിക്കുക.
ഭിത്തിയോടു ചേര്‍ന്നു നിന്നുള്ള പുഷ് അപ്‌സ് - തറയ്ക്കു പകരം ഭിത്തി ഉപയോഗിക്കുക. പാദങ്ങള്‍ രണ്ടും ഭിത്തിയില്‍ നിന്നകറ്റി കൈപ്പത്തി ഭിത്തിയോടു ചേര്‍ത്തു വയ്ക്കുക. കൈമടക്കി ഭിത്തിയില്‍ ശക്തിയായി തള്ളുക. നെഞ്ചിലെ വശങ്ങളിലെ മസിലുകളെയും കൈയിലെ െ്രെടസപ്‌സിനെയും ബലപ്പെടുത്തുന്നു.
ചെസ്റ്റ് ഡിപ്‌സ് - ഒരു ബെഞ്ചിന്റെയോ കസേരയുടേയോ സഹായത്തോടെ ഇതു ചെയ്യാം. തറയില്‍ ഇരുന്ന് കാലുകള്‍ ബെഞ്ചിലേക്ക് ഉയര്‍ത്തി വയ്ക്കുക. കൈകള്‍ പുറകിലായി ചേര്‍ത്തു വയ്ക്കുക. കൈമുട്ടില്‍ ബലം കൊടുത്ത് തറയില്‍ തൊടാതെ ഉയര്‍ന്നു വരിക. വീണ്ടും തറയില്‍ ശരീരം തൊടാതെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക.
ഡംബല്‍ കൊണ്ടു നെഞ്ചിനുള്ള വ്യായാമം - തറയിലോ മേശയിലോ കിടന്ന് ഡംബല്‍ പൊക്കുകയോ താഴ്ത്തുകയോ ചെയ്യുക. നിങ്ങള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഡംബല്‍ ഉപയോഗിക്കുക. തുടക്കത്തില്‍ 8-12 വരെ ചെയ്താല്‍ മതി. പിന്നീട് എണ്ണം കൂട്ടുക. ബെഞ്ചില്‍ നിവര്‍ന്നു കിടന്നുകൊണ്ട് വശങ്ങളിലുള്ള ഭാരം ഇരു കരങ്ങളിലുമായി എടുക്കുക. കൈ നേരെ നിവര്‍ത്തി ഭാരം നെഞ്ചിനു മുകളിലായി ഉയര്‍ത്തി ഡംബല്‍ കൂട്ടിമുട്ടിക്കുക. പതിയെ ഭാരം താഴ്ത്തി കൊണ്ടു വരിക. ഇത് പല തവണ ചെയ്യുക.
ഭക്ഷണ ശീലം - ഈസ്ട്രജന്‍, ഫൈറ്റോ ഈസ്ട്രജന്‍ അളവ് വര്‍ധിപ്പിക്കാന്‍ സഹായകരമായ രീതിയില്‍ ഭക്ഷണം ക്രമീകരിക്കുക. ചണ വിത്ത് , സോയാ പയര്‍, എള്ള്, മത്തങ്ങ, ചുവന്ന പയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരഭാഗങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ ഈസ്ട്രജന്‍ സപ്ലിമെന്റ് ഉപയോഗിക്കാതിരിക്കുക.
https://www.facebook.com/Malayalivartha