തേന്‍ നിറം വര്‍ദ്ധിപ്പിക്കും
സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ് തേന്‍. ചര്‍മത്തിന് മുറുക്കം നല്‍കാനും നിറം നല്‍കാനുമെല്ലാം തേന്‍ ഉപയോഗിയ്ക്കാം. വളരെ ലളിതമായ, അതേ സമയം വളരെ ഫലപ്രദമായ ചില വഴികള്‍. ഏതെല്ലാം വിധത്തിലാണ് തേന്‍ സൗന്ദര്യസംരക്ഷണത്തിനായി, നല്ല നിറത്തിനായി ഉപയോഗിക്കാവുന്നതെന്നു നോക്കാം.
* തേന്‍, തക്കാളി ജ്യൂസ്, ചെറുനാരങ്ങാനീര് എന്നിവ കലര്ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള് കഴുകുക. നല്ലൊരു ബ്ലീച്ച് ഗുണം ലഭിയ്ക്കും.
* തേന്‍, തക്കാളി ജ്യൂസ്, ചെറുനാരങ്ങാനീര് എന്നിവ കലര്ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള് കഴുകുക. നല്ലൊരു ബ്ലീച്ച് ഗുണം ലഭിയ്ക്കും.
* തേനും പാല്പ്പാടയും ചേര്ത്തു പുരട്ടുന്നതും മുഖത്തിന് നിറവും മൃദുത്വവും നല്കും. ചെറുനാരങ്ങാനീര് പുരട്ടേണ്ടാത്തവര്ക്കിതുപയോഗിയ്ക്കാം.
* തേനും ഒലീവ് ഓയിലും ചെറുനാരങ്ങാനീരും കലര്ന്ന മിശ്രിതം മുഖത്തു പുരട്ടാം.
* തേന്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടാം.
* ഓട്‌സ് വേവിച്ച് അതില്‍ തുല്യഅളവില്‍ തേന്‍ ചേര്‍ത്ത് ചൂടാറുമ്പോള്‍ മുഖത്തു പുരട്ടുക. ഇത് ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
* ആപ്പിള്‍ ഉടച്ച് അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇളംചൂടുവെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. വരണ്ട മുഖത്തിനു പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.
* പഴം ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇതും ഉണങ്ങിയ ശേഷം കഴുകിക്കളയാം.
* രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത് മുഖത്തു മുഖത്തും പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
* തേന്‍, പാല്‍ എന്നിവ കലര്ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha