ഗ്രീന്‍ ടീ ഇങ്ങനെ കുടിക്കൂ തടി കുറയ്ക്കാം
ആന്റിഓക്‌സിഡന്റുകള്‍ അടക്കമുള്ള പല വസ്തുക്കളും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ആന്റിഓക്‌സിഡന്റുകള്‍ ഏറെ ഫലപ്രദമാണ്. ആരോഗ്യത്തിനു മാത്രമല്ല, മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഗ്രീന്‍ ടീ ഒരുപോലെ സഹായകരമാണ്. മാത്രമല്ല, തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഗ്രീന്‍. തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ പല തരത്തിലും ഉപയോഗിയ്ക്കാം.
1. ഗ്രീന് ടീ, പഴം, അവോക്കാഡോ എന്നിവ ചേര്ത്തുണ്ടാക്കിയ ജ്യൂസാണ് ഒരു വഴി. ഒരു ടേബിള് സ്പൂണ് ഗ്രീന് ടീ, അരകപ്പു വെളളം, അര പഴുത്ത അവോക്കാഡോ, ഒരു പഴുത്ത പഴം എന്നിവയാണ് ഇതിനു വേണ്ടത്.
2. ഒരു കപ്പു വെള്ളം തിളപ്പിച്ച് ഒരു ടേബിള് സ്പൂണ് ഗ്രീന് ടീ ഇട്ടു വയ്ക്കുക. പിന്നീട് ഊറ്റിയെടുത്ത് ഇളംചൂടില് തേന് ചേര്ത്തു കുടിയ്ക്കാം. ദിവസവും രണ്ടുനേരം ആഴ്ചയില് മൂന്നു ദിവസമെങ്കിലും കുടിയ്ക്കുക.
3. ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. തിളച്ചുകഴിയുമ്പോള് കുറഞ്ഞ തീയിലാക്കി ഇതില് 2 ടേബിള്‌സ്പൂണ് ഗ്രീന് ടീ, ഒരു ടീസ്പൂണ് അരിഞ്ഞ ഇഞ്ചി എന്നിവയിട്ടു വയ്ക്കുക. 23 മിനിറ്റു തിളച്ച ശേഷം വാങ്ങി വച്ച് കാല് മണിക്കൂര് കഴിയുമ്പോള് അര പകുതി ചെറുനാരങ്ങാനീരു ചേര്ത്തിളക്കി പ്രാതലിനു മുന്പ് അര മണിക്കൂര് മുന്പായി കുടിയ്ക്കാം.
4. ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില് 2 ടേബിള് സ്പൂണ് ഗ്രീന് ടീ, 1 ടേബിള് സ്പൂണ് മിന്റ് എന്നിവ ചേര്ത്തിളക്കുക. ഇത് വാങ്ങി ഊറ്റി തേന് ചേര്ത്തു വെറുംവയററില് കഴിയ്ക്കാം.
5. രണ്ടു കപ്പു വെള്ളം ഒരു കഷ്ണം കറുവാപ്പട്ട, നാരങ്ങയുടെ പുറംതൊലി ചുരണ്ടിയത് എ്ന്നിവ ചേര്ത്തു തിളപ്പിയ്ക്കുക. വാങ്ങി ഇതിലേയ്ക്കു ഗ്രീന് ടീ ബാഗിട്ട് അല്പനേരം വയ്ക്കാം. അല്ലെങ്കില് 1 ടേബിള്‌സ്പൂണ് ഗ്രീന് ടീയിലേക്കു വെള്ളം ചേര്ക്കാം. ചൂടാറുമ്പോള് തേന് ചേര്ത്തിളക്കി കുടിയ്ക്കാം.
6. വെള്ളം തിളയ്ക്കുമ്പോള് ഓഫാക്കി ഗ്രീന് ടീ ഇടുക. ഇത് അര മണിക്കൂര് ഇങ്ങനെ വയ്ക്കണം. ഇതു പിന്നീട് ഊറ്റിയെടുത്ത് പഴം, അവോക്കാഡോ എന്നിവ ചേര്ത്തടിയ്ക്കണം. പ്രാതലിനു മുന്പായി കുടിയ്ക്കാം.
https://www.facebook.com/Malayalivartha