പ്രക്യതിദത്ത വഴികളിലൂടെ ലിംഗത്തിന് കരുത്ത് നല്‍കാം
പുരുഷത്വത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണം കൂടിയാണ് ലിംഗത്തിന്റെ കരുത്ത്. ലിംഗത്തിന്റെ കരുത്തു കുറയുമ്പോഴാണ് പല പുരുഷന്മാരിലും ആത്മവിശ്വാസക്കുറവും മാനസിക പ്രശ്‌നങ്ങളുമുണ്ടാകുന്നത്. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ ദോഷങ്ങളില്ലാത്ത, തികച്ചും സ്വാഭാവികമായ വഴികളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ. നല്ല ആരോഗ്യം, അതായത് നല്ല മാനസിക, ശാരീരിക ആരോഗ്യം ലിംഗാരോഗ്യത്തിന് ഏറെ പ്രധാനമാണ്. ലിംഗാരോഗ്യത്തിന് മാത്രമല്ല, നല്ല സെക്‌സ് മൂഡിനും ഇതു പ്രധാനം തന്നെ.
ശാരീരികആരോഗ്യത്തിന് വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദിവസവും 3 ലിറ്റര്‍ വെള്ളം കുടിയ്ക്കുക. പൈലേറ്റ്‌സ്, കുങ്ഫു പോലുള്ള കായികാഭ്യാസങ്ങള്‍ ലിംഗത്തിന്റെ കരുത്തിന് നല്ലതാണ്. സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കുക. പലതരത്തിലുള്ള സെക്‌സ് പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. വൃഷണങ്ങള്‍ ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. മൃദുവായി ഏതെങ്കിലും എണ്ണയുപയോഗിച്ചു മസാജ് ചെയ്യാം. നല്ല ഉദ്ധാരണത്തിനും ബീജാരോഗ്യത്തിനും ഇത് ഏറെ പ്രധാനമാണ്.ലിംഗവും ദിവസവും മൃദുവായി മസാജ് ചെയ്യാം. ഇത് ആയുര്‍വേദ എണ്ണകളുടെ സഹായത്തോടെ ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന എണ്ണയുപയോഗിച്ചു ചെയ്യാം. ദിവസവും ഇതു ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലിംഗാരോഗ്യത്തിന് ഏറെ പ്രധാനവുമാണ്.
അമിതസ്വയംഭോഗം ലിംഗാരോഗ്യത്തെയും സെക്‌സ് ജീവിതത്തേയും ബാധിയ്ക്കുമെന്നറിയുക. മിതവായത് ആരോഗ്യത്തിനു നല്ലതുമാണ്. അമിതസ്വയംഭോഗം നിയന്ത്രിയ്ക്കാം. ഇഞ്ചി, ശതാവരി തുടങ്ങിയ ആയുര്‍വേദ സസ്യങ്ങള്‍ ലിംഗാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവ കഴിയ്ക്കാം. ശതാവരി പാലില്‍ കാച്ചി കഴിയ്ക്കാം.മധുരം, പാലുല്‍പന്നങ്ങള്‍, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.ബീജത്തിന് വെളുപ്പും കട്ടിയും ചെറിയൊരു ഗന്ധവുമെങ്കില്‍ ആരോഗ്യകരമായ ജീവിതമാണ് നിങ്ങളുടേതെന്നര്‍ത്ഥം. എന്നാല്‍ ചാരനിറത്തില്‍ കട്ടിയില്ലാത്തതെങ്കില്‍ ഏതെങ്കിലും രോഗമോ മദ്യത്തിന്റെ കൂടുതല്‍ അളവോ ആണു സൂചിപ്പിയ്ക്കുന്നത്.
https://www.facebook.com/Malayalivartha