അറിയാമോ ഈ സ്തന രഹസ്യങ്ങള്‍
സ്ത്രീ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളാണ് സ്തനങ്ങള്‍.സ്തനങ്ങളുടെ വലിപ്പവും ആകൃതിയുമെല്ലാം പലരിലും വ്യത്യസ്തമാകും. പ്രായത്തിനനുസരിച്ച് ശരീരത്തില്‍ മാറ്റമുണ്ടാകുന്നതുപോലെ സ്തനങ്ങളിലും മാറ്റങ്ങള്‍ സ്വാഭാവികവുമാണ്. രണ്ടു സ്തനങ്ങളുടേയും വലിപ്പത്തില്‍ വ്യത്യാസം സ്വാഭാവികമാണ്. പല സ്ത്രീകളിലും ഇടതുസ്തനം വലതുസ്തനത്തേക്കാള്‍ വലുതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്തനങ്ങള്‍ ഉത്തേജിതമായാല്‍ പല സ്ത്രീകള്‍ക്കും ഓര്‍ഗാസമുണ്ടാകാറുണ്ട്. 0.5 കിലോ ആണ് ആവറേജ് ബ്രെസ്റ്റ് സൈസ്.
ഒരു സ്ത്രീയുടെ ആകെയുള്ള ശരീരഭാരത്തില്‍ ഒരു ശതമാനം മാത്രം ഇതു വരുന്നു. മുലയൂട്ടുന്നതും സ്തനവലിപ്പവും തമ്മില്‍ ബന്ധമില്ല. വലിയ സ്തനങ്ങളെങ്കില്‍ കൂടുതല്‍ പാലെന്ന ചിന്ത തെറ്റെന്നര്‍ത്ഥം. മുലപ്പാല്‍ ഉല്‍പാദനത്തിനടിസ്ഥാനം ഹോര്‍മോണുകളാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും മാസമുറയ്ക്കു മുന്‍പായും സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതു സ്വാഭാവികമാണ്. സ്തനങ്ങള്‍ അമര്‍ത്തുന്നതും ഞെക്കുന്നതുമെല്ലാം ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ക്കേലി നടത്തിയ പഠനത്തില്‍ പറയുന്നു.ഒരു സ്ത്രീയില്‍ പുരുഷന്‍ ആദ്യം ശ്രദ്ധിയ്ക്കുന്നത് സ്തനങ്ങളാണെന്നും ചില പഠനങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha