കിടക്കുന്നതിന് മുന്‍പ് ഇതൊന്നു പരീക്ഷിച്ചു നോക്കൂ
ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കണം എന്നാണ് പറയുന്നത്. ആഹാരം കഴിച്ചയുടനെ ഉറങ്ങുന്നത് ഭാരം കൂടുമെന്നാണ് പൊതുവേയുളള വിശ്വാസം. കിടക്കുന്നതിന് മുന്‍പ് ചില പാനിയങ്ങള്‍ പരീക്ഷിച്ചാല്‍ ഭാരം കൂടാതെ നോക്കാം.
* ജമന്തി പോലുള്ള പൂവു കൊണ്ടുള്ള ചായ ഗ്‌ളൈസീനിന്റെ അളവ് കൂട്ടുന്നതിനും ഉറക്കത്തിനും നല്ലത്. നാഡികള്‍ക്ക് വിശ്രമം നല്‍കും. ഭാരക്കുറവിനും ഗ്‌ളൂക്കോസ് നിയന്ത്രണത്തിനും സഹായിക്കും.
* ഗ്രേപ്ഫ്രൂട്ട് ജ്യൂസ് കലോറിയുടെ അളവ് വളരെ കുറവ്. വിറ്റമിന്‍ സിയും പൊട്ടാസ്യവും ധാരാളം. ത്വക്കിനും ഉത്തമം.
* സോയ പ്രോട്ടീന്‍ ഷെയ്ക്ക് സോയ പ്രോട്ടീന്‍ ഷെയ്ക്ക് കുടിച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. കോര്‍ട്ടിസോള്‍ കുറയ്ക്കുന്നതിനാല്‍ കുടവയറില്ലാതാക്കാനും സഹായിക്കും.
* പാല് ഉറക്കം സുഖകരമാകാന്‍ ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് നല്ലതാണ്. ട്രിപ്‌ടോഫാനും കാല്‍സ്യവും ഏറെ അടങ്ങിയിട്ടുള്ളതാണ് പാല്‍. ഉറങ്ങും മുമ്പ് പാല്‍ കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
* സോയ പാല്‍ സോയ മില്‍ക്ക് കുടിക്കുന്നതും ഭാരം കുറയ്ക്കാന്‍ നല്ലതാണ്. സോയാപാല്‍ കുടിച്ചാല്‍ തലച്ചോര്‍ നല്ല ഹോര്‍മോണുകള്‍ നിര്‍മിക്കും.
* മുന്തിരി ജ്യൂസ് ശുദ്ധമായ മുന്തിരി നീര് കുടിക്കുന്നത് ഉറക്കത്തിനും ഭാരം കുറയ്ക്കുന്നതിനും നല്ലത്.
https://www.facebook.com/Malayalivartha