കടല്‍ വെളളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗം അകറ്റും
കുളിക്കുന്നത് നമ്മുടെ ചര്‍മസംരക്ഷണത്തിനും ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും എത്രത്തോളം പ്രധാനമാണെന്ന് നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. കടലിലെ വെളളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗത്തില്‍ നിന്ന് രക്ഷിക്കും എന്നാണ് പറയപ്പെടുന്നത്. വെറുതേ കടലിലിറങ്ങി തിരമാലകളോടു മത്സരിച്ച്, അവയെ മുട്ടിയുരുമ്മി, ഓടി കരയ്ക്കു കയറി, വീണ്ടും കടലിലേക്കിറങ്ങി കുളിക്കുന്നതല്ല, ചര്‍മരോഗങ്ങള്‍ അകറ്റണമെങ്കില്‍ അമാവാസി ദിനത്തില്‍ കടലിലിറങ്ങി കുളിക്കണം. ചിങ്ങമാസത്തിലെ അമാവാസി ദിവസമാണ് കടല്‍ക്കുളി. തീര്‍ഥ അമാവാസിദിനത്തിലെ കടലിലെ കുളി ത്വക്ക് രോഗങ്ങളെ അകറ്റുന്നുവെന്നു വിശ്വാസം.
കാസര്‍കോട് മുതല്‍ കര്‍ണാടകയിലെ സോമേശ്വരം, ഗോകര്‍ണം വരെയുള്ളവര്‍ തീര്‍ഥ അമാവാസി ആചരിക്കുന്നുണ്ട്.തുളുനാടിന്റെ ഉത്സവമായാണ് തീര്‍ഥ അമാവാസിയെ കരുതുന്നത്. രാവിലെ കടല്‍ തീരത്തിനടുത്തുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ പൂജകള്‍ നടത്തി കടലില്‍ പാലൊഴിച്ച് കുളിക്കാനാരംഭിക്കുന്നു. വെറ്റിലയും അടക്കയും ഒരു രൂപയും തലയില്‍ ഉഴിഞ്ഞ് കടലില്‍ എറിഞ്ഞാണ് കടലില്‍ കുളി ആരംഭിക്കുന്നത്. നൂറുകണക്കിനു സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും കടലില്‍ കുളിക്കാനെത്തും. പിന്നീട് വീട്ടിലെത്തി വിഭവ സമൃദ്ധമായ ഭക്ഷണമുണ്ടാക്കുന്നു. കടല്‍ കാണുമ്പോള്‍ കുളിക്കണമെന്ന് ആഗ്രഹം തോന്നാത്തവരുണ്ടാകില്ല. ഇനി മുതല്‍ തീര്‍ഥ അമാവാസി ദിനത്തില്‍ കടലില്‍ പോയി ആവോളം ആസ്വദിച്ച് കുളിക്കു.
https://www.facebook.com/Malayalivartha