ചര്‍മ്മ സൗന്ദര്യത്തിന് കോഫി
ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോള്‍ ഒരു കപ്പ് കോഫി കിട്ടിയാല്‍ വളരെ ആശ്വാസമാകും. കോഫി കുടിക്കുന്നത് അമിതമാകാതിരുന്നാല്‍ ചര്‍മ്മസൗന്ദര്യത്തിനും കോഫി നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കാനും കോഫി സഹായിക്കും. കോഫി ഉപയോഗിച്ച് ഐസ് ക്യൂബ്‌സ് ഉണ്ടാക്കി മുഖത്ത് ഉരസുന്നത് നല്ലതാണ്. കോഫി അടങ്ങുന്ന സോപ്പോ ക്രീമോ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് പുത്തനുണര്‍വ് നല്‍കും. അന്തരീക്ഷത്തില്‍ നിറയെ ഫ്രീ റാഡിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന് നല്ലതല്ല.
കോഫിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ഊര്‍ജ്ജം കാത്തു സൂക്ഷിക്കുന്നു. സൂര്യരശ്മികള്‍ വഴി ഉണ്ടാവുന്ന ആഘാതം കുറയ്ക്കാനും കോഫി സഹായിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങള്‍ കുറയ്ക്കാന്‍ ഇതുകാരണം സാധിക്കും. ഇതു കൂടാതെ ചര്‍മ്മം മൃദുലവും തെളിച്ചമുള്ളതും ആക്കി മാറ്റാനും കോഫി സഹായിക്കും.
https://www.facebook.com/Malayalivartha