കഴുത്തിലും ഷോള്ഡറിലുമുളള വേദനയെ അവഗണിക്കരുത്
ശരീരവേദന ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ്. കഴുത്ത് വേദനയും ഷോള്‍ഡര്‍ വേദനയുമാണ് ഇതില്‍ ഏറ്റവും പ്രധാനപെട്ടവ. മറ്റു പല രോഗങ്ങളുടെയും ലക്ഷണമാകാം ഇവ. ഹാര്‍ട്ട് അറ്റാക്ക്, പേശികള്‍ പെട്ടുന്നത് , എല്ല് പൊടിയുന്നത് ഇത്തരം രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാണ് കഴുത്ത് വേദനയും, ഷോള്‍ഡര്‍ വേദനയും. ആവശ്യത്തിനുള്ള ശ്രദ്ധനല്‍കിയില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ അപകടമായി മാറുന്നതായിരിക്കും.
അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ടിവി കാണുന്നവര്‍, കിടന്നുവായിക്കുന്നവര്‍, സ്ഥിരമായി യാത്രചെയ്യുന്നവര്‍ ഇവരെല്ലാം ഈ പ്രശ്നം അനുഭവിക്കുന്നവരാണ്. കുടാതെ അമിതഭാരം എടുക്കുന്നവരിലും ഇത്തരത്തിലുള്ള രോഗങ്ങള്‍ കാണാറുണ്ട്. സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം ഇവയെല്ലാം ശരീരത്തിലെ പല ഭാഗങ്ങളിലും വേദന ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.
https://www.facebook.com/Malayalivartha