ചര്‍മ്മത്തിന് നിറം ലഭിക്കാന്‍
വെളിച്ചെണ്ണയും ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രയോജനകരമാണ്. അലര്‍ജിയുള്‍പ്പെടെയുള്ള പല ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഉത്തമമാണ്. ഇത് ശരീരത്തിന് മൃദുത്വം നല്‍കുന്നു. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നാരങ്ങ. വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്താന്‍ നല്ല നിറം ലഭിക്കും. വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും ചേര്‍ന്ന മിശ്രിതം പ്രകൃതിദത്ത ബ്ലീച്ചായി പ്രവര്‍ത്തിയ്ക്കും. ഇത് ചര്‍മത്തിന് നല്ല നിറം നല്‍കും.
കടലമാവില്‍ തുല്യഅളവില്‍ ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം. ഇതും ചര്‍മത്തിനു വെളുപ്പു നല്‍കും.വെളിച്ചെണ്ണ ചര്‍മത്തിനു മൃദുത്വം നല്‍കും. പ്രകൃതിദത്ത മോയിസ്ചറൈസര്‍ കൂടിയാണിത്.ചെറുനാരങ്ങയില്‍ ബ്ലീച്ചിംഗ് ഘടകങ്ങളുണ്ട്. ഇത് വെളുക്കാന്‍ സഹായിക്കും.ഈ മിശ്രിതം മുഖത്തിനു മിനുസവും മൃദുത്വവും നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഏറെ നല്ലതാണ്.
https://www.facebook.com/Malayalivartha