ഇടയ്ക്കിടെ ഉണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും ഇതിന്റെ ലക്ഷണമാകാം
ഇടയ്ക്കിടെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ വേണ്ടത്ര മഗ്‌നീഷ്യം അടങ്ങിയിട്ടില്ലെന്നതാവാം കാരണം. മഗ്‌നീഷ്യം ധാരാളമായി അടങ്ങിയ പദാര്‍ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. പേശികള്‍ അനായാസമായി പ്രവര്‍ത്തിക്കുന്നതിനും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിനും മഗ്‌നീഷ്യം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തുന്നതിനും ഇതുപകരിക്കുന്നു. കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഘട്ടത്തിലും സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തും മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ഡാര്‍ക് ചോക്ക!്!ലേറ്റ് എല്ലാദിവസവും ഒരു ചെറിയ കഷ്ണം കഴിക്കാം. ധാരാളമായി മഗ്‌നീഷ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്.
കുട്ടികള്‍ക്ക് പാലില്‍ ചേര്‍ത്തു നല്‍കുന്നത് ഇരട്ടി ഗുണം ചെയ്യും. അമിതവണ്ണമുള്ളവര്‍ ഒഴിവാക്കുക. ഇലക്കറികള്‍ ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. തോരനാക്കി ചോറിനൊപ്പം കഴിക്കുന്നതാണു നല്ലത്. രാസകീടനാശിനി തളിച്ച ഇലക്കറികള്‍ ഉപ്പിട്ടവെള്ളത്തില്‍ കഴുകിവാരി മാത്രം ഉപയോഗിക്കുക. എല്ലാദിവസവും ഊണിനൊപ്പം മീന്‍ കറിവച്ചു കഴിക്കുന്നത് ശീലമാക്കാം. ചെറുമല്‍സ്യങ്ങള്‍ ആണു കൂടുതല്‍ നല്ലത്. വറുത്തു കഴിക്കുന്നത് ഒഴിവാക്കാം. എല്ലാദിവസവും ഒരു കൈക്കുടന്ന നട്‌സ് കഴിക്കാന്‍ മറക്കരുത്. കപ്പലണ്ടി മുതല്‍ ബദാം വരെ ഇതില്‍ ഉള്‍പ്പെടുത്താം. പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഉത്തമം. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ക്കുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് മഗ്‌നീഷ്യം ധാരാളമായി കലര്‍ന്ന ഭക്ഷണം ശീലമാക്കണം. എല്ലാദിവസവും മഗ്‌നീഷ്യം അടങ്ങിയ ഒരു ഭക്ഷണമെങ്കിലും കുട്ടികളുടെ ടിഫിന്‍ബോക്‌സില്‍ വയ്ക്കാം.
https://www.facebook.com/Malayalivartha