വിയര്‍പ്പൊഴുക്കാതെ ഇനി ഫിറ്റ്‌നസ് നിലനിര്‍ത്താം
ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ വിയര്‍പ്പൊഴുക്കാതെ എങ്ങനെ ഫിറ്റ്‌നസ് നിലനിര്‍ത്താം എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. ശാരീരികാധ്വാനം ഇല്ലാതെ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ഗുളിക വികസിപ്പിക്കുകയാണ് ഗവേഷകര്‍. വര്‍ക്കൗട്ട് ചെയ്യുന്ന സമയത്ത് ശരീരം പുറത്തുവിടുന്ന പ്രധാന പ്രോട്ടീനെ തിരിച്ചറിയുക വഴിയാണ് ഇത്. പെയ്‌സോ എന്ന പേരിട്ടിരിക്കുന്ന ഈ മരുന്ന്, വ്യായാമം ചെയ്യുകയാണ് എന്ന തോന്നല്‍ ശരീരത്തിലുണ്ടാക്കും. ഇത് തലച്ചോറിലേക്കും പേശികളിലേക്കുമുള്ള രക്തപ്രവാഹം കൂട്ടുന്നു. വയറിലേക്കും കുടലിലേക്കുമുള്ള രക്തപ്രവാഹം നിയന്തിക്കുകയും ചെയ്യും.
വ്യായാമത്തിന്റെ ഗുണങ്ങള്‍ ലഭിക്കുന്നതു വഴി ഹൃദ്രോഗം, പക്ഷാഘാതം, അര്‍ബുദം മുതലായ രോഗസാധ്യതകളെ കുറയ്ക്കാനും ഈ മാറ്റങ്ങള്‍ക്ക് സാധിക്കും. ലീഡ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് മെറ്റബോളിക് മെഡിസിനാണു പഠനം നടത്തിയത്.യോദാ 1 എന്ന സംയുക്തം അടങ്ങിയ ഒരു ഗുളിക മനുഷ്യനിലെ മാംസ്യത്തിന്റെ ഉല്‍പ്പാദനത്തെ വര്‍ധിപ്പിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഈ മരുന്ന് പൂര്‍ണമായും വ്യായാമത്തിന് പകരമാവുന്നില്ല എങ്കിലും കൂടുതലും ഫലങ്ങള്‍ കിട്ടാന്‍ ഒരു കാറ്റലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.
https://www.facebook.com/Malayalivartha