വയര്‍ കുറയ്ക്കും ഈ ജീരകവെളളം
സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തടിയും വയര്‍ ചാടുന്നതും. ഇപ്പോഴത്തെ ജീവിതരീതികളും ഭക്ഷണശൈലിയുമാണ് ഇതിന് കാരണമാകുന്നത്. വയറ്റില്‍ പെട്ടെന്നു തന്നെ കൊഴുപ്പടിഞ്ഞു കൂടും, എന്നാലിതു പോകാനോ, ഏറെ ബുദ്ധിമുട്ടുമാണ്. വ്യായാമവും ചില വീട്ടുവൈദ്യങ്ങളുമെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലൊന്നാണ് ജീരകവെള്ളം. ജീരകവെള്ളം ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നത് വയര്‍ കുറയാന്‍ ഏറെ നല്ലതാണ്. ഇതെങ്ങനെയെന്നതിനെക്കുറിച്ചറിയൂ. ജീരകം, ഇഞ്ചി, ചെറുനാരങ്ങ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവയാണ് ഈ പ്രത്യേക രീതിയിലെ ജീരകവെള്ളം തയ്യാറാക്കാന്‍ വേണ്ടത്. ജീരകം, ഇഞ്ചി, ചെറുനാരങ്ങ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവയാണ് ഈ പ്രത്യേക രീതിയിലെ ജീരകവെള്ളം തയ്യാറാക്കാന്‍ വേണ്ടത്.
അര ലിറ്റര്‍ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ജീരകമോ ജീരകപ്പൊടിയോ ഇടുക. ഒരു കഷ്ണം ഇഞ്ചിയും ഇതിലിടണം. ഇതിലേയ്ക്ക് ഏലയ്ക്ക, കറുവാപ്പട്ട എന്നിവയും ചേര്‍ക്കാം. ഇത് ചര്‍മത്തിനും ഏറെ നല്ലതാണ്. ഈ വെള്ളം തിളപ്പിയ്ക്കുക. ഈ വെള്ളം പകുതിയാകുന്നതു വരെ ചെറുതീയില്‍ വച്ചു തിളപ്പിയ്ക്കുക. ഇതിലിട്ടിരിയ്ക്കുന്ന ഘടകങ്ങളുടെ ഗുണം മുഴുവന്‍ ലഭിയ്ക്കാനാണ് ചെറുതീയില്‍ തിളപ്പിയ്ക്കാന്‍ പറയുന്നത്. പിന്നീട് ഈ വെള്ളം ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് പകുതിയോ ഒന്നോ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കണം. ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക.
ഇതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രം എന്തെങ്കിലും കഴിയ്ക്കുക. ജീരകം ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും. കറുവാപ്പട്ടയ്ക്കും ഏലക്കയ്ക്കും ഈ ഗുണമുണ്ട്. ഇഞ്ചി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ഇതുവഴി വയറ്റിലെ കൊഴുപ്പു കുറയും. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളും പുറന്തള്ളി വയര്‍ കുറയാന്‍ സഹായിക്കും. ഈ മിശ്രിതം 10 ദിവസമെങ്കിലും അടുപ്പിച്ചു കുടിയ്ക്കുക. പ്രയോജനം ലഭിയ്ക്കും. വയറിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഈ പാനീയം ഏറെ നല്ലതാണ്
https://www.facebook.com/Malayalivartha