കറുവപ്പട്ടയും തേനും ഉപയോഗിച്ച് വയര്‍ കുറയ്ക്കാം
ഇന്നത്തെ ജീവിതരീതികൊണ്ടും ഭക്ഷണരീതി കൊണ്ടും ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധരണമാണ്. വയര്‍ ചാടുന്നതാണ് പ്രധാന പ്രശ്‌നം. വയറു കുറയ്ക്കാന്‍ പല വഴികളുമുണ്ട് ഇതിലൊന്നാണ് തേന്‍, കറുവാപ്പട്ട എന്നിവ. ഫലം ഉറപ്പു നല്‍കുന്ന തികച്ചും പ്രകൃതിദത്തമായ വഴിയാണിത്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ നൂറുശതമാനം ഫലം ഉറപ്പു നല്‍കുന്ന ഒന്നാണ് തേന്‍, കറുവാപ്പട്ട എന്നിവ. ഏതു വിധത്തിലാണ് ഇവ രണ്ടും ഉപയോഗിച്ചു വയര്‍ കുറയ്ക്കുന്നതെന്നു നോക്കൂ, വളരെ ലളിതമായ, ആര്‍ക്കും ചെയ്യാവുന്ന വഴിയാണിത്. ഒരു സ്പൂണ്‍ തേന്‍, 2 സ്പൂണ്‍ കറുവാപ്പട്ട പൊടിഎന്നിവയാണ് ഇതിനായി വേണ്ടത്. കാല്‍ ലിറ്റര്‍ ഇളംചൂടുവെള്ളവും വേണം. വെള്ളത്തിലേയ്ക്കു കറുവാപ്പട്ട പൊടിയിട്ടിളക്കുക.
ഇത് തണുത്ത ശേഷം ഇതിലേയ്ക്കു തേന്‍ ഇളക്കിച്ചേര്‍ക്കാം. വെള്ളത്തിലേയ്ക്കു കറുവാപ്പട്ട പൊടിയിട്ടിളക്കുക. ഇത് തണുത്ത ശേഷം ഇതിലേയ്ക്കു തേന്‍ ഇളക്കിച്ചേര്‍ക്കാം. രാവിലെ വെറുംവയറ്റില്‍ ഇത് കുടിയ്ക്കാം. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. നല്ല ദഹനവും അപചയപ്രക്രിയയും ശക്തിപ്പെടുത്തിയാണ് ഈ മിശ്രിതം വയര്‍ ഭാഗത്തെ കൊഴുപ്പിളക്കുന്നത്. ഇത് ഒരു മാസം അടുപ്പിച്ചു കഴിച്ചു നോക്കൂ, അദ്ഭുതകരമായ ഫലം ലഭിയ്ക്കും. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് കൊഴുപ്പു കളയാന്‍ സഹായിക്കുന്നത്. കറുവാപ്പട്ട ദഹനത്തിനു നല്ലതാണ്. ഇത് ശരീരത്തിന്റെ ചൂടു കൂട്ടും. ഇതുവഴി കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയും.വയറിന്റെ ആരോഗ്യത്തിനും ഈ കൂട്ട് ഏറെ നല്ലതാണ്. ഗ്യാസ് പ്രശ്‌നങ്ങളൊഴിവാക്കും. നല്ല ദഹനം നല്‍കും.
https://www.facebook.com/Malayalivartha