തലച്ചോറിന്റെ പ്രവര്‍ത്തനമികവിന് ശീര്‍ഷാസനം
നമ്മുടെ ശരീരത്തെ മുഴുവന്‍ തലയില്‍ നിയന്ത്രിക്കുകയാണ് ശീര്‍ഷാസനത്തില്‍ ചെയ്യുന്നത്. യോഗികള്‍ക്ക് പ്രിയപ്പെട്ട യോഗാസനമാണ് ശീര്‍ഷാസനം. തലച്ചോറിന്റെയും സെന്‍സറി ഓര്‍ഗനുകളുടെയും പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. നാഡീവ്യൂഹത്തന്റെയും എന്‍ഡോക്രെയ്‌ന്‍ സിസ്റ്റത്തിന്റെയും പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. ശീര്‍ഷാസനം ചെയ്യുന്നതിലൂടെ തളര്‍ച്ച, അമിത ഉറക്കം, ഓര്‍മക്കുറവ് തുടങ്ങിയ രോഗങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും. ഓര്‍മശക്തി കൂട്ടുന്നു. അകാലനരയും മുടികൊഴിച്ചിലും ഇല്ലാതാക്കുന്നതിനു ശീര്‍ഷാസനം പരിശീലിക്കുന്നതിലൂടെ സാധിക്കും.
തലയില്‍ ശരീരത്തെ നിയന്ത്രിച്ച് നിര്‍ത്തുകയാണ് ഈ യോഗാസനത്തിലുടെ ചെയ്യുന്നത്. അതിനാല്‍ തന്നെ വിദഗ്‌ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ ഈ യോഗാസനത്തിനു മുതിരാവു. കഴുത്തുവേദന നടുവേദന, സ്‌പൈന്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങളുളളവര്‍ ശീര്‍ഷാസനം പ്രാക്‌ടീസ് ചെയ്യരുത്. ഉയര്‍ന്ന രക്തസമര്‍ദമുളളവരും ഹൃദയരോഗമുളളവരും ശ്വാസകോശ രോഗങ്ങളുളളവരും ശീര്‍ഷാസനത്തില്‍ നിന്ന് അകലം പാലിക്കുന്നത് നന്നായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha