വിദ്യാഭ്യാസം രക്തസമ്മര്‍ദ്ദം അകറ്റും
വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്നതു ലോകം അംഗീകരിച്ച ആപ്‌തവാക്യമാണ്. വ്യക്തിത്വവികസനത്തോടൊപ്പം സാമൂഹ്യപുരോഗതിയും വിദ്യാഭ്യാസവ്യാപനത്തിലൂടെ കൈവരും. എന്നാല്‍, ആരോഗ്യസംരക്ഷണത്തിലും വിദ്യാഭ്യാസത്തിനു സ്വാധീനം ചൊലുത്തുവാനാകും എന്നതു പുതിയൊരു തിരിച്ചറിവാണ്. വിദ്യാസമ്പന്നര്‍ക്കു രക്തസമ്മര്‍ദത്തെ പ്രതിരോധിക്കുവാന്‍ കൂടുതല്‍ കഴിയുമെന്നു പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ബി.എം.സിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. അമേരിക്കയിലെ ഒരുപറ്റം ഗവേഷകര്‍ 3890 പേരുടെ കഴിഞ്ഞ മുപ്പതുവര്‍ഷത്തെ ആരോഗ്യകാര്യങ്ങളെക്കൂടി വിലയിരുത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ടു തയ്യാറാക്കിയത്. അവരെ വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം കുറഞ്ഞവര്‍, സാമാന്യവിദ്യാഭ്യാസമുള്ളവര്‍, ഉന്നതവിദ്യാഭ്യാസമുള്ളവര്‍ എന്നു മൂന്നു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു പഠനം.
https://www.facebook.com/Malayalivartha