സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി പടരുന്നു; കുട്ടികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്ന് ആരോഗ്യ വിദഗ്ധർ; ലക്ഷണങ്ങൾ ഇതൊക്കെയാണേ സൂക്ഷിക്കണേ
കുട്ടികളിൽ വീണ്ടും തക്കാളിപ്പനി ബാധിക്കുന്നു. ഇപ്പോൾ ഇടുക്കിയിലാണ് തക്കാളിപ്പനി വ്യാപിക്കുന്നത്. ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ദിവസം രണ്ട് തക്കാളിപ്പനി കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്നതായാണ് വിവരം. അതേസമയം തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. അതും 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് രോഗം. ഇതുവരെ കേരളത്തില്‍ 80ലധികം കുട്ടികള്‍ക്കാണ് തക്കാളി പനി സ്ഥിരീകരിച്ചിരിക്കുന്നത്. സ്കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനി വ്യാപനമുണ്ടായത്.
ഈ സാഹചര്യത്തിൽ കുട്ടികൾ അടുത്തിടപഴകാൻ സാധ്യതയുള്ളതിനാൽ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികൾക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. കുട്ടികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശം നൽകിയിരിക്കുന്നത്. രോഗം പൂർണമായി മാറിയതിനുശേഷം മാത്രം പറഞ്ഞയക്കാനാണ് അറിയിപ്പ്.
തക്കാളിപ്പനി വന്നാലുള്ള ലക്ഷണങ്ങൾ ഇവയാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. തിണര്‍പ്പ്, ചര്‍മ്മത്തിലെ അസ്വസ്ഥത, നിര്‍ജ്ജലീകരണം, ക്ഷീണം, സന്ധി വേദന, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, കടുത്ത പനി, ശരീരവേദന എന്നിവയ്ക്കും കാരണമാകുമെന്നും പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഇത് കാലുകളുടെയും കൈകളുടെയും നിറവും മാറ്റാം.
സാധാരണയായി കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമായി പറയുന്നത്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാൻ സാധ്യതയുണ്ട്. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കൂടാതെ ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും, ശുചിത്വം പാലിക്കുകയും ചെയ്യണം. മാത്രമല്ല തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം അനിവാര്യമാണ്.
https://www.facebook.com/Malayalivartha