കേള്‍വി ശക്തിയെ വരെ ബാധിക്കാം...സ്ഥിരമായി വേദന സംഹാരികൾ കഴിക്കരുതേ...! ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെ
ചെറിയ വേദനകൾക്ക് പോലും വേദന സംഹാരികളെ ആശ്രയിക്കുന്ന രീതിയിലേക്ക് കാലം മാറിയിരിക്കുകയാണ്. മാത്രമല്ല ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെയാണ് പലപ്പോഴും വേദന സംഹാരികള്‍ തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാൽ ഇതിന്റെ ദോഷവശങ്ങളെക്കുറിച്ചും അനന്തരഫലങ്ങളെ കുറിച്ചും ആരും തന്നെ ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.
അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിൽ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പുതിയ പഠനങ്ങള്‍ പറയുന്നത് പ്രകാരം ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നത് കേള്‍വി ശക്തിയെ വരെ ബാധിക്കുമെന്നാണ്. മാത്രമല്ല കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് പഠനത്തിൽ പറയുന്നത്.
പഠനം നടത്തിയത് കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48 നും 73 നും ഇടയില്‍ പ്രായമുള്ള 55000 സ്ത്രീകളിലാണ്. ഇതിൽ വേദന സംഹാരികള്‍ ഇടയ്ക്ക് കഴിക്കുന്നത് കൊണ്ട് തകരാറില്ല. എന്നാല്‍, തുടര്‍ച്ചയായ ആറ് വര്‍ഷം വേദന സംഹാരികള്‍ കഴിച്ചാല്‍ കേള്‍വി ശക്തിയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ഗവേഷകരുടെ നിഗമനം.
https://www.facebook.com/Malayalivartha