തണുപ്പടിച്ചാൽ ജലദോഷം പിടിക്കുമെന്ന് ധാരണ തെറ്റോ ശരിയോ? അറിയാം ഇതിന് പിന്നിലെ കാരണം
മഴക്കാലമാണ് അതിനാൽ തണുപ്പ് അധികമായിരിക്കും. തണുപ്പും ജലദോഷവും കൂട്ടുകാരെ പോലെയാണ്. തണുപ്പടിച്ചാൽ ഉടൻ ജലദോഷം വരുമെന്ന് പലർക്കും അറിയാം മാത്രമല്ല അനുഭവവും ഉണ്ടാകുമല്ലോ. എന്നാൽ, തണുപ്പും ജലദോഷവും തമ്മിൽ വിചാരിക്കുന്നതുപോലെ ബന്ധമില്ല എന്നതാണ് സത്യം.
തണുപ്പു വരുന്ന സമയത്ത് അല്ലെങ്കിൽ ആ കാലാവസ്ഥയിൽ ജലദോഷം വരുമായിരുന്നു എങ്കിൽ അന്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തുന്ന ഗവേഷകർക്ക് എന്നും ജലദോഷം ഉണ്ടാകേണ്ടതല്ലേ. അപ്പോൾ കാരണക്കാരൻ തണുപ്പല്ല. സാധാരണ തണുപ്പുകാലത്ത് ആളുകൾ കൂടുതലായി വീടിനുള്ളിൽ കഴിയുന്നതായി കാണാറുണ്ട്.
ഇത്തരത്തിൽ കഴിയുന്നവർ അകത്തെ ചൂട് നഷ്ടപെടാതിരിക്കാൻ ജനലും വാതിലുമെല്ലാം അടച്ചാകും ഇരിപ്പ്.ഇങ്ങനെ ജനലും വാതിലും അടച്ചിരിക്കുന്നതിനാൽ പുറത്തുനിന്നുള്ള ശുദ്ധവായുവിന് അകത്തു കടന്ന് ഉള്ളിലുള്ള വായുവിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരുന്നതാണ് കാരണം.
മാത്രമല്ല ഇങ്ങനെ സംഭവിക്കുമ്പോൾ അശുദ്ധ വായുവിൽ കൂടുതൽ സമയം അടുത്തിടപഴകുന്നതോടെ ജലദോഷത്തിന്റെ വൈറസ് ബാധിക്കാനുള്ള സാധ്യതയും അധികമാകുന്നു. ഇത് ജലദോഷം വ്യാപിപ്പിക്കുന്നു. മാത്രമല്ല ജലദോഷത്തിന്റെ ലക്ഷണമാണ് മൂക്കൊലിപ്പ്. ഇതിനും കാരണം വൈറസല്ല. ഇത് സംഭവിക്കുന്നത് തണുത്ത അന്തരീക്ഷത്തിൽ മൂക്കിനുള്ളിലെ മ്യൂക്കസ് പാടയ്ക്ക് വീക്കം ഉണ്ടാകുന്നതുകൊണ്ടാണ്.
https://www.facebook.com/Malayalivartha