നിങ്ങളുടെ കാലുകളില്‍ നിറംമാറ്റം കാണപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗങ്ങൾ നിങ്ങളെ വേട്ടയാടാൻ സാധ്യതയുണ്ട്...ആരും അറിയാതെ പോകരുതേ...
കാലുകളില്‍ ഉണ്ടാകുന്ന ചില നിറംമാറ്റങ്ങള്‍ കൊളസ്ട്രോളിന്‍റെ സൂചനയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരത്തില്‍ കാണപ്പെടുന്ന കൊളസ്ട്രോളിന്റെ തോത് അമിതമായാൽ മെഴുകുപോലുള്ള പദാർത്ഥം കൊഴുപ്പായി രക്തധമനികളിൽ അടിയുന്ന. അത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗസങ്കീർണതകളിലേക്കു നയിക്കുകയും ചെയുന്നു.
ആരോഗ്യകരമല്ലാത്ത ഭക്ഷണം, അലസമായ ജീവിതശൈലി, അമിത ശരീരഭാരം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ശരീരത്തില്‍ ഉയര്‍ന്ന കൊളസ്ട്രോളിലേക്കു കൂടുതലും നയിക്കുന്നത്. പലപ്പോഴും ലക്ഷണങ്ങള്‍ പുറമേക്ക് കാണിക്കാറില്ല. കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന അതെറോസ്ക്ളിറോസിസ് എന്ന പ്രശ്നമാണ് കാലിലെ നിറം മാറ്റത്തിനു കാരണം. കൊള്സട്രോള്‍ രക്തധമനികളില്‍ അടിഞ്ഞ് ഇവയിലൂടെയുള്ള രക്തയോട്ടത്തെ തടസപ്പെടുത്തുന്ന രോഗാവസ്ഥയാണ് അതെറോസ്ക്ളിറോസിസ്. കാലുകള്‍ അടക്കമുള്ള അവയവങ്ങളിലേക്കുള്ള രക്തവിതരണം ഇതുമൂലം തടസപ്പെടും. ചില സ്ഥലങ്ങളിൽ രക്തം കട്ടപിടിക്കാനും ഈ രോഗം കാരണമാകും. കാലുകളിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോൾ ഇത് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കും.
കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കാത്ത പക്ഷം അക്യൂട്ട് ലിമ്പ് ഇസ്കെമിയ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. രോഗം കൂടുന്നതോടെ കാലിന്‍റെ നിറം മങ്ങുകയും നീല നിറമാവുകയും ചെയ്യും. തുടയിലും കാല്‍വണ്ണയിലും നടക്കുമ്പോൾ മസില്‍കയറ്റം, നഖത്തിന്‍റെ വളര്‍ച്ച മന്ദഗതിയിലാകല്‍, കാലില്‍ ഉണ്ടാകുന്ന മുറിവുകള്‍ കരിയാത്ത അവസ്ഥ, കൈകള്‍ കൊണ്ട് മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ ഉണ്ടാകുന്ന വേദന, ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മുടി കൊഴിച്ചില്‍, മന്ദഗതിയിലുള്ള മുടിവളര്‍ച്ച എന്നിവയെല്ലാം പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന്‍റെ ലക്ഷണങ്ങളാണ്.
പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലിയിലൂടെയും കൊളസ്ട്രോള്‍ തോത് കുറയ്ക്കാവുന്നതാണ്. ലളിതമായ രക്തപരിശോധനയിലൂടെ ലിപിഡ് പ്രൊഫൈല്‍ എടുക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്‍റെയും ചീത്ത കൊളസ്ട്രോളിന്‍റെയും അളവിനെക്കുറിച്ച് ധാരണ നല്‍കും. അതുകൊണ്ട് വല്ലപ്പോഴും കൊളസ്ട്രോൾ പരിശോധന നടത്തി അഥവാ രോഗമുണ്ടെങ്കിൽ ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha