നിങ്ങളേയും ഈ അസുഖങ്ങൾ ബാധിച്ചേക്കാം...! 40 വയസ് കടന്നുകഴിഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ നിര്‍ബന്ധമായും പുരുഷന്മാര്‍ ജാഗ്രത പാലിക്കണം
ആരോഗ്യം സംബന്ധിച്ച് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ചില വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാൽ 40 വയസ് കടന്നുകഴിഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ നിര്‍ബന്ധമായും പുരുഷന്മാര്‍ ജാഗ്രത പാലിക്കണം. പ്രധാനമായും സ്ത്രീകളെക്കാള്‍ കൂടുതൽ മാനസികസമ്മര്‍ദ്ദം ആരോഗ്യത്തെ ഏറ്റവും ബാധിക്കുന്നത് പുരുഷന്മാരെയാണ്.
ഇത്തരത്തില്‍ 40 കഴിഞ്ഞ പുരുഷന്മാരില്‍ സാധ്യത കൂടുതലുള്ള ചില അസുഖങ്ങളാണ് പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗങ്ങള്‍ പ്രത്യേകിച്ച് ഹൃദയാഘാതം, വിഷാദരോഗം, പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍, ചിലയിനം അര്‍ബുദങ്ങള്‍, ഉറക്കപ്രശ്നങ്ങള്‍, കൊളസ്ട്രോള്‍, ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഈ രോഗങ്ങൾ സമയത്തിന് കണ്ടെത്തി ചികിത്സ തേടുകയെന്നതാണ് ഇതിന് തടയിടാനുള്ള ഏക മാര്‍ഗം.
അതുപോലെ പുകവലി- മദ്യപാനം- ലഹിവസ്തുക്കളുടെ ഉപയോഗം എന്നിവ മൂലവും പുരുഷന്മാരില്‍ അസുഖങ്ങള്‍ കൂടുതലായി കാണാം.
https://www.facebook.com/Malayalivartha