പ്രമേഹരോഗികളാണോ നിങ്ങൾ: ഇനി മുതൽ എണ്ണയ്ക്ക് പകരം ഇത് ഉപയോഗിക്കൂ...ഗുണങ്ങൾ നിരവധി
പ്രമേഹം ഇന്ന് മിക്കവരിലും കണ്ടുവരുന്ന രോഗമായി മാറിയിക്കുന്നു. എന്നാൽ പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതിനാൽ തന്നെ പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
പ്രമേഹരോഗികള്‍ നിത്യ ജീവിതത്തിൽ എണ്ണ ഉപയോഗം പരമാവധി നിയന്ത്രിക്കണം. അതിനു പകരമായി നെയ്യ് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല പ്രമേഹത്തിന് നെയ്യ് നല്ലൊരു മരുന്ന് കൂടിയാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും നെയ്യ് ഉത്തമമാണ്. ഇത് കൂടാതെ, നെയ്യിൽ വിറ്റാമിനുകളായ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് നല്ലതാണ്. കാരണം വിറ്റാമിൻ എ കാഴ്ച്ചയ്ക്കും, വിറ്റാമിൻ ഇ ചർമ്മത്തിനും, വിറ്റാമിൻ ഡി കാൽസ്യം ആകിരണം ചെയ്യാനും ആവശ്യമാണ്. ശരീരത്തില്‍ കാൽസ്യം നിലനിർത്താൻ വിറ്റാമിൻ കെ അനിവാര്യമാണ്.
അതേസമയം വിറ്റാമിനുകളെ വലിച്ചെടുക്കാനുളള കഴിവ് നെയ്യ്ക്ക് ഉണ്ട്. ശരീരത്തിലെ ദഹനത്തിന് മികച്ചതാണ് നെയ്യ്. അതുകൊണ്ട് നെയ്യ് ആമാശയത്തിൽ പ്രവേശിച്ചാൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് ദഹനം വേഗത്തിലാക്കാനും, ശരീരത്തിന്‍റെ പ്രതിരോധ ശേഷിക്കും നല്ലതാണ് നെയ്യ്. നെയ്യിൽ ആന്റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ഇവ നല്ലതാണ്.
https://www.facebook.com/Malayalivartha