ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല! ഒരു കണ്ണ് താനേ അടയുന്നു... എന്താണ് നടൻ മിഥുൻ രമേശിനെ ബാധിച്ച ബെൽസ് പാൾസി രോഗാവസ്ഥ..?
നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖം കോടുന്ന അസുഖമായ ബെൽസ് പാൾസിയാണ് താരത്തെ ബാധിച്ചത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. '' കാണുമ്പോൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്.
ജസ്റ്റിൻ ബീബറിനെക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്സ് ചെയ്താലേ അടക്കാൻ കഴിയൂ... മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.. കേട്ടോ..''- മിഥുൻ വീഡിയോയില്‍ പറഞ്ഞു.
നേരത്തെ സിനിമ സീരിയല്‍ താരം മനോജ് കുമാറും ഇതേ രോഗം തനിക്ക് ബാധിച്ചെന്ന് അറിയിച്ചിരുന്നു. അന്ന് മനോജ് കുമാറും ഇതേ കുറിച്ച് ഒരു വീഡിയോ പങ്കുവച്ചിരുന്നു. മുഖത്തെ മസിലുകള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കുന്ന രോഗമാണ് ബെല്‍ പാള്‍സി. ഈ രോഗത്തിന്റെ ലക്ഷണങ്ങളും സ്വഭാവവും ഇങ്ങനെയാണ്..
മുഖത്തിന്റെ മസിലുകള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കും. അങ്ങനെയാണ് ഈ രോഗം ബാധിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കുക. മിക്ക രോഗികളിലും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരില്‍ മുഖത്തിന്റെ ഒരു വശം താഴേക്ക് തൂങ്ങിപ്പോവുകയാണ് പതിവ്. ഈ രോഗം ബാധിക്കപ്പെട്ട വശത്തെ കണ്ണുകള്‍ അടയ്ക്കാന്‍ സാധിക്കില്ല.
ഈ രോഗത്തെ അക്യൂട്ട് പെരിഫെറല്‍ പാള്‍സി എന്നും വിളിക്കും. ഈ രോഗത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് ഇതുവരെ വ്യക്തമല്ല. മുഖത്തിന്റെ ഒരു വശത്ത് മസിലുകള്‍ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം ഈ രോഗത്തിന് കാരണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചില വൈറല്‍ ഇന്‍ഫെക്ഷന് ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ ലക്ഷണങ്ങല്‍ ഭേദമാകാറുണ്ട്. പതിവായി മിക്കയാളുകളിലും ആറ് മാസത്തിനുള്ളില്‍ രോഗമുക്തി നേടാന്‍ സാധിക്കും.
ഒന്നിലധിതം പ്രാവശ്യം ഈ രോഗം വരാനുള്ള സാധ്യതയുമുണ്ട്. മുഖത്തിന്റെ ഒരുവശം തളര്‍ന്നുപോവുക കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാന കാരണം.കൂടാതെ വായയുടെ ഒരുവശത്തുകൂടി തുപ്പല്‍ ഒലിക്കുക, ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക. തലവേദന, രുചി അനുഭവപ്പെടാതിരിക്കുക, കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ മറ്റ് പ്രധാന ലക്ഷണങ്ങള്‍.
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനായും മിഥുന്‍ രമേഷ് എന്ന താരം സ്‌ക്രീനില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അന്ന് മുതല്‍ ഇന്ന് വരെ വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും ആണ് താരം കാഴ്ചവയ്ക്കുന്നത്. താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. നടനായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കയ്യടി നേടി.
ആര്‍ജെ എന്ന നിലയിലും മിഥുന്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ മിഥുന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത് അവതാരകനായതോടെയാകും. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായതോടെ മിഥുന്‍ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു. മലയാളത്തിലെ അവതാരകരുടെ വാര്‍പ്പു മാതൃകകളൊന്നും പിന്തുടരാതെ തീര്‍ത്തും വ്യത്യസ്തവും തനതുമായ അവതരണ ശൈലിയാണ് മിഥുനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിഥുന്‍. ഭാര്യ ലക്ഷ്മിയുടേയും മിഥുന്റേയും രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
https://www.facebook.com/Malayalivartha