വേനൽക്കാല രോഗങ്ങളെ കരുതിയിരിക്കണം!!! 70% വരുന്ന വയറിളക്കപ്രശ്നങ്ങളിലും ആന്റിബയോട്ടിക് ആവശ്യമില്ല; സ്വന്തമായി ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് അപകടം; ആന്റിബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഐഎംഎ
വേനൽക്കാലം എത്തുന്നതിനു മുൻപ് തന്നെ വേനൽക്കാല രോഗങ്ങൾ എത്തിക്കഴിഞ്ഞു. എന്നാൽ മിക്ക രോഗങ്ങൾക്കും വിശ്രമം മാത്രമാണ് ആവശ്യം എന്നാൽ ഡോക്ടർമാർ ആന്റിബയോട്ടിക് മരുന്നുകൾ വ്യാപകമായി കുറിക്കുന്നുവെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു . 70% വരുന്ന വയറിളക്കപ്രശ്നങ്ങളിലും ആന്റിബയോട്ടിക് ആവശ്യമില്ലെങ്കിലും ഡോക്ടർമാർ കുറിക്കുന്നതായാണ് ഐഎംഎ പറയുന്നത് . ആളുകൾ സ്വന്തമായി ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും.
ഇന്ത്യ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ആന്റിബയോട്ടിക് റസിസ്റ്റൻസ് ആയിരിക്കുമെന്ന് നേരത്തെ ലാൻസെറ്റ് പഠനത്തിൽ പറഞ്ഞിരുന്നു. പകർച്ചപ്പനി ജലദോഷം കഫക്കെട്ട് അടക്കമുള്ള ലക്ഷണങ്ങളുമായി രോഗികൾ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽലാണ് ആന്റിബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന് നിർദ്ദേശവുമായി ഐഎംഎ മുന്നോട്ട് വന്നിട്ടുള്ളത് . ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
"നിലവിൽ മനംപുരട്ടൽ, ഛർദ്ദി, തൊണ്ടവേദന, പനി, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ പെട്ടെന്ന് വർധനയുണ്ട്. അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, പക്ഷെ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും. എൻസിഡിസി പറയുന്നതനുസരിച്ച് ഭൂരിഭാഗം കേസുകളും എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിന്റെ ലക്ഷണങ്ങളാണ്". ഐഎംഎ പറയുന്നു.
15 വയസിന് താഴെയും 50 വയസിന് മുകളിലും ഉള്ളവരിൽ സാധാരണയായി കണ്ടുവരുന്ന അണുബാധയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പനിക്കൊപ്പം ശ്വാസസംബന്ധമായ പ്രശ്നങ്ങളും ഉയർന്നുവരുന്നുണ്ട്. സാധാരണയായി ഫെബ്രുവരി മുതൽ ഒക്ടോബർ മാസം വരെ കണ്ടുവരാറുള്ള ജലദോഷവും ചുമയുമാണ്.
എന്നിരുന്നാലും ആന്റിബയോട്ടിക് ചികിത്സ പരമാവധി കുറയ്ക്കണമെന്നാണ് ഡോക്ടമാർക്ക് ഐഎംഎ നിർദ്ദേശം നൽകി. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ തോന്നുംപടി ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നത് കൊവിഡ് കാലത്തിനുശേഷം സംസ്ഥാനത്ത് 20 ശതമാനംവരെ വർദ്ധിച്ചുവെന്ന് കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കർസാപ്പ്) വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ
അസിത്രോമൈസിൻ, അമോക്‌സിലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് .. സുഖം പ്രാപിച്ചു തുടങ്ങിയാൽ മരുന്നുകൾ ഡോസ് പൂർത്തിയാകുന്നതിനു മുൻപ് നിർത്തുന്നതും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനാൽ തന്നെ ഇത്തരത്തിലുള്ള നീക്കങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ആന്റിബയോട്ടെക്കിന്റെ യഥാർത്ഥ ആവശ്യം വരുമ്പോൾ മരുന്നുകൾ ഫലിക്കില്ലെന്നും ഐഎംഎ വ്യക്തമാക്കുന്നു.
മറ്റ് പല ആന്റിബയോട്ടിക് മരുന്നുകളുടേയും ദുരുപയോഗം കാരണം പലപ്പോഴും ഈ മരുന്നുകൾ ശരീരത്തിൽ ഫലിക്കാതെ വരാറുണ്ട്. അണുബാധ ഉറപ്പിക്കും മുമ്പ് അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക് എംപിരിക് ആന്റിബയോട്ടിക് തെറാപ്പി നൽകുന്നത് അടിയന്തര സാഹചര്യങ്ങളിലേക്ക് പരിമിതപ്പെടുത്തണം. രോഗികൾ മരുന്ന് ഉപയോഗിക്കുന്നത് വിവേകത്തോടെ വേണമെന്നും ഡോക്‌ടർ ഇവ എഴുതി നൽകുമ്പോൾ സമയപരിധി നിശ്ചയിക്കണമെന്നും മാർഗനിർദേശമുണ്ട്.
കഴിഞ്ഞ വർഷം ഐസിഎംആർ നടത്തിയ സർവേയിൽ ന്യുമോണിയയും സെപ്റ്റിസീമിയയുംപോലുള്ള ഐസിയു സംബന്ധമായ അണുബാധയേൽക്കുന്ന ഭൂരിഭാഗം പേർക്കും ശക്തിയേറിയ ആന്റിബയോട്ടിക് പോലും 87.5 ശതമാനം രോഗികളിലും ഫലം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ വെല്ലുവിളിയാണ്.
റിപ്പോർട്ട് പ്രകാരം, "ആന്റിമൈക്രോബയൽ റെസിസ്റ്റൻസ്" ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ തോത് കേരളത്തില്‍ കൂടുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വയലന്‍സ് നെറ്റ്വർക് റിപ്പോർട്ട് വ്യക്തമാക്കുന്നു ..
വിവിധ ആന്റിബയോട്ടിക്കുകള്‍ക്കെതിരേ അണുക്കള്‍ അഞ്ചുമുതല്‍ 84 ശതമാനംവരെ പ്രതിരോധം കൈവരിച്ചിട്ടുണ്ട്. പുതുതലമുറ ആന്റിബയോട്ടികള്‍ക്കെതിരേപ്പോലും അണുക്കള്‍ പ്രതിരോധമാര്‍ജിക്കുന്നു. മരുന്ന് ഫലിക്കാതായാല്‍ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും.
ഇ-കോളി, ക്ലബ്സിയല്ല, സ്യൂഡോമോണാസ്, അസിനെറ്റോബാക്റ്റര്‍, സാല്‍മൊണല്ല എന്ററിക്ക, സ്റ്റെഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകള്‍ക്ക് മുന്‍ഗണനനല്‍കി സംസ്ഥാനം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
https://www.facebook.com/Malayalivartha