കൊവിഡിന് സമാനമായ ലക്ഷണങ്ങൾ: എച്ച്3എൻ2 വൈറൽ പനിയെ തുടർന്ന് രാജ്യത്ത് ആദ്യമായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു...
കൊവിഡിന് സമാനമായ ലക്ഷണങ്ങളുള്ള ഹോങ്കകോംഗ് ഫ്ളൂ എന്നറിയപ്പെടുന്ന എച്ച്3എൻ2 വൈറൽ പനിയെ തുടർന്ന് രാജ്യത്ത് ആദ്യമായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കർണാടക സ്വദേശിയും ഹരിയാന സ്വദേശിയുമാണ് മരിച്ചത്. മാർച്ച് ഒന്നിന് പനിയെത്തുടർന്ന് കർണാടകയിലെ ഹാസനിൽ മരിച്ച 82കാരനായ ഹീരെ ഗൗഡയാണ് എച്ച്3എൻ2 ഇൻഫ്ളുവൻസ വന്ന് രാജ്യത്ത് മരിക്കുന്ന ആദ്യത്തെയാൾ.
ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹത്തിനും അമിതരക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്നു ഇദ്ദേഹം എന്നാണ് വിവരം. അതേസമയം ഹരിയാനയിൽ മരിച്ചയാളുടെ പേര് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എച്ച്3എൻ2 വൈറൽ ബാധയും എച്ച്1എൻ1 രോഗബാധയും രാജ്യത്ത് മുൻപേ റിപ്പോർട്ട് ചെയ്‌തിരുന്നു. നിലവിൽ 90 എച്ച്3എൻ2 രോഗികളും എട്ട് എച്ച്1എൻ1 രോഗികളും രാജ്യത്തുണ്ട്. തുടർച്ചയായ ചുമ, പനി, വിറയൽ,ശ്വാസ തടസം, ശരീരവേദന എന്നിവയെല്ലാമാണ് ഈ രോഗ ലക്ഷണങ്ങൾ. ഇവയുള്ളവർ മാസ്ക് നിർബന്ധമായും ധരിക്കണം. മുതിർന്നവരിലും കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാം എന്നതിനാൽ അത്യന്തം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha