ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയിൽ രക്തചംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകും; ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണ് എക്മോ ചികിത്സ
എന്താണ് എക്‌മോ ചികിസ എന്ന് അറിയുമോ? കേരളത്തിൽ അപൂർവമായി മാത്രം നടത്തിയിട്ടുള്ള എക്മോ (എക്സ്ട്രാ കോർപറിയൽ മെംബ്രേൻ ഓക്സിജനറേഷൻ) ചികിത്സ 2019 ൽ അമല ഹോസ്പിറ്റലിൽ ഗർഭിണിയായ ഒരു യുവതിയുടെ ജീവൻ രക്ഷിക്കാനായി ഉപയോഗിച്ചിരുന്നു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റെടുക്കുന്ന രൂതിയാണ് എക്മോ ചികിത്സ.
ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയിൽ രക്തചംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകുന്ന പ്രക്രിയയാണ് എക്മോ ചികിത്സ. ഹൃദയത്തിന്റെ ജോലിഭാരം 85 % യന്ത്രം ഏറ്റെടുക്കുന്നതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം ലഭിക്കും. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഹൃദയവും ശ്വാസകോട്ട്‌ഷവും ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പ്രവർത്തനക്ഷമമാകാറുണ്ട് .
6 മാസം ഗർഭിണിയായ ചൂണ്ടൽ പുലിക്കോട്ടിൽ ഡിനിഷ നിവിൻ (23) എന്ന യുവതിയെയാണ് 2019 ൽ കോഴിക്കോട്ടെ അമല ആശുപത്രിയില്‍ എക്മോ ചികിത്സയിലൂടെ ജീവതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് . . ഡിനിഷയെ പ്രത്യേകതരം പ്രാണി കടിച്ചതിനെ തുടർന്ന് അലർജി മൂലം ശരീരം നീരുവന്നു വീർത്തിരുന്നു. രക്തസമ്മർദ്ദം അപകടകരമായ വിധം കുറഞ്ഞു പോവുകയും ഹൃദയപേശികൾക്കു ചലനക്കുറവ് വരുന്ന സ്ട്രെസ് കാർഡിയോമയോപ്പതി ഉണ്ടാവുകയും ചെയ്തു.48 മണിക്കൂറിനു ശേഷവും ഹൃദയത്തിന്റെ വീക്കവും ശ്വാസകോശത്തിന്റെ വികാസക്കുറവും രോഗിയെ ഗുരുതരമാക്കി..ഇതോടെ യുവതിയ്ക്ക് എക്‌മോ ചികിസ നൽകി
രക്തത്തില്‍ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഇതിലൂടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം ലഭിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു. 3 ദിവസം ഈ നില തുടർന്നതോടെ ശരീരം സാധാരണ നിലയിലെത്തുകയും ഹൃദയവും ശ്വാസകോശവും ശക്തിപ്രാപിക്കുകയും ചെയ്തു. അഞ്ചാം ദിവസം ഹൃദയം പ്രവർത്തനക്ഷമമാകുകയും എക്മോ മെഷീനിൽ നിന്നു രോഗിയെ നീക്കുകയും ചെയ്തു.
രോഗിയെ ഡിസ്ചാർജ് ചെയ്തു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നിലച്ച് മരണത്തിന് കീഴടങ്ങുന്ന സാഹചര്യം ഒഴിവാക്കി ഈ അവയവങ്ങളുടെ പ്രവര്‍ത്തനം ശരീരത്തിന് പുറത്ത് എക്‌മോ മെഷീനിലേക്ക് മാറ്റുകയും രോഗാവസ്ഥയെ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്ന ഈ ചികിത്സ ഇന്ന് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha