ഇന്ത്യയിൽ ഇപ്പോൾ പടരുന്നത് കോവിഡിന്റെ പുതിയ വകഭേദം ആർക്ടറസ്, പനിയും ചുമയും ജലദോഷവമായി ആശുപത്രിയിലെത്തുന്നത് ധാരാളം പേർ, രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു...
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് ജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും അനുബന്ധ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട് . ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാനിറ്റിസാർ പോലുള്ള മുന്കരുതലുകള് എടുക്കണം എന്നുമാണ് നിർദ്ദേശം
അതേസമയം ഇന്ത്യയിൽ ഇപ്പോൾ പ്രചരിക്കുന്ന കോവിഡ് വകഭേദത്തിന് കൂടിയ തിവ്രതയില്ലെന്ന് അധികൃതർ പറയുന്നുണ്ട്..പക്ഷെ തീവ്രത കുറവാണെങ്കിലും കോവിഡ് രോഗം വീണ്ടും പിടിമുറുക്കുമെന്ന ഭിതിയിലാണ് വിവിധ സംസ്ഥാനങ്ങൾ. വ്യാഴാഴ്ച രാജ്യത്ത് 10,158 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കേസുകളാണിത്. രോഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനങ്ങൾ വീണ്ടും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് വ്യാപിക്കുന്ന പുതിയ വകഭേദത്തിന് ഉയർന്ന ക്ലിനിക്കൽ തീവ്രതയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആർക്ടറസ് എന്ന പേരിലുള്ള കോവിഡ് വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും കോവിഡ് കേസുകളുടെ ഇപ്പോഴത്തെ വർധനക്ക് കാരണം ആർക്ടറസ് വകഭേദമാണെന്ന് വിദഗ്ധർ കരുതുന്നു. കോവിഡിന്റെ മുൻ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദമാണിത്. ആർക്ടറസ് പുതുതായി കണ്ടെത്തിയ വകഭേദമല്ലെന്നും XBB.1.16 വകഭേദത്തിനു നൽകിയ പേരാണെന്നും വിദഗ്ധർ പറയുന്നു.
പനിയും ചുമയും ജലദോഷവമായി ധാരാളം പേരാണ് ആശുപത്രിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽ ഏഴു ദിവസത്തേക്ക് കർശന നിരീക്ഷണത്തിൽ കഴിയണമെന്നും അദ്ദേഹം നിർദേശിച്ചു. വളരെ കുറച്ച് പേർക്ക് മാത്രമേ ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ വേണ്ടിവരുന്നുള്ളൂ. കാൻസർ തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരാണ് ഇപ്പോൾ വ്യാപിക്കുന്ന കോവിഡ് വകഭേദത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും കേസുകൾ വർദ്ധിക്കുന്നതിനാൽ നിരീക്ഷിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്. ലോകമെമ്പാടും ആശങ്ക സൃഷ്ടിച്ച കോവിഡ് വകഭേദമായിരുന്നു ഒമിക്‌റോൺ. ഇതിന്റെ 600ലധികം ഉപവിഭാഗങ്ങൾ ഇപ്പോഴുമുണ്ട്. ആർക്ടറസ് വേരിയന്റിനെ നിലവിൽ ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്. ലബോറട്ടറി പഠനങ്ങളിൽ വർധിച്ച അണുബാധയും രോഗികളുടെ വർദ്ധനവുമാണ് കാണിക്കുന്ത്. വകഭേദം വേഗത്തിൽ വ്യാപിക്കുമെന്നാണ് ടോക്കിയോ സർവകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ നിലവിൽ 44,998 സജീവ കോവിഡ് കേസുകളാണുള്ളത്. കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ദൽഹി, തെലങ്കാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ 76 സാമ്പിളുകളിൽ കഴിഞ്ഞ മാസം ആർക്ടറസ് വകഭേദം കണ്ടെത്തി. XBB 1.16 വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ജനുവരിയിലാണ്. രണ്ട് സാമ്പിളുകളിൽ മാത്രമായിരുന്നെങ്കിൽ ഫെബ്രുവരിയിൽ ആകെ 59 സാമ്പിളുകളിൽ ഈ വകഭേദം കണ്ടെത്തി.
ദൽഹിയിൽ ബുധനാഴ്ച 1149 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച 980 കേസുകൾ മാത്രമായിരുന്നതിനാൽ രോഗം വളരെ വേഗം വ്യാപിക്കുകയാണെന്നാണ് ദൽഹി ആരോഗ്യ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. തലസ്ഥാനത്ത് ഒരു മരണം റിപ്പോർട്ട് ചെയ്‌തെങ്കിലും പ്രാഥമിക കാരണം കോവിഡല്ല. ദൽഹിയിൽ പോസിറ്റീവിറ്റി നിരക്ക് 23.8 ശതമാനമാണ്.
https://www.facebook.com/Malayalivartha