കാലിലെ നീര് കുറയുന്നില്ലേ? യൂറിക് ആസിഡ് അളവിലെ മാറ്റം.. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൃത്യമായി നിലനിര്‍ത്തണം. രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുന്നത് ഒരിക്കലും നല്ലതല്ല. ഇത് ആരോഗ്യത്തിന് അപകടകരമായ പല അവസ്ഥകളും ഉണ്ടാക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ രക്തക്കുഴലുകള്‍ക്കുള്ളിലെ ലൈനിംഗ് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ഹൃദയാഘാതം പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു.
ഇവരില്‍ വൃക്കരോഗ സംബന്ധമായ അസ്വസ്ഥതകള്‍ വളരെ കൂടുതലാണ്. അത് മാത്രമല്ല മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുകയും ഹൃദയ പ്രശ്‌നങ്ങള്‍ അമിതമായ രക്തസമ്മര്‍ദ്ദം, സന്ധിവാതം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
യൂറിക് ആസിഡ് അളവ് വര്‍ദ്ധിക്കുന്നത് പലപ്പോഴും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത് ചികിത്സിച്ചില്ലെങ്കില്‍ വൃക്ക തകരാറിലാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കൂടാതെ, യൂറിക് ആസിഡ് വൃക്കകള്‍ക്ക് തന്നെ തകരാറുണ്ടാക്കുകയും വൃക്കരോഗം ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണവിധേയമാക്കുന്നതിലൂടെ, വൃക്കയിലെ കല്ലുകള്‍ ഇല്ലാതാക്കുന്നതിനും വൃക്ക ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
പലപ്പോഴും യൂറിക് ആസിഡ് പരലുകള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന വേദനാജനകമായ കോശജ്വലന അവസ്ഥയാണ് സന്ധിവാതം. യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് മുന്‍പ് തന്നെ അതിനെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണം. സന്ധിവാതം പാരമ്പര്യമായിട്ടുള്ളവരെങ്കില്‍ ഇവരില്‍ ഈ ലക്ഷണങ്ങള്‍ നേരത്തേ കണ്ട് തുടങ്ങും.
യൂറിക് ആസിഡിന്റെ അളവ് കൂടുതല്‍ ഉള്ളവരില്‍ പലപ്പോഴും ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കണം. ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം തന്നെ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.
യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിലൂടെ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അതായത് ചെറിയ മാറ്റം പോലും അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു.
ശരീരത്തില്‍ എപ്രകാരം യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കാം? അതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യമാണ്. ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. പ്യൂരിനുകള്‍ കൂടുതലുള്ള റെഡ്മീറ്റ്, കക്ക തുടങ്ങിയവ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്നതും അല്‍പം ശ്രദ്ധിച്ച് വേണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു.
പലപ്പോഴും ശരീരഭാരം വര്‍ദ്ധിക്കുന്നതും അമിതവണ്ണവും എല്ലാം യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടേയും നമുക്ക് ഇതിനെ പ്രതിരോധിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha