അറുപതുകാരിയുടെ നാവ് കറുത്ത് രോമം വളർന്നു... സ്ത്രീയ്ക്ക് സംഭവിച്ചത് അമ്പരപ്പിക്കും!
14 മാസത്തോളമായി റെക്ടല്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അറുപതുകാരിയുടെ നാവ് കറുത്തു രോമം നിറഞ്ഞ നിലയിലായതായി റിപ്പോർട്ടുകൾ. വിചിത്രമായ സംഭവം നടന്നത് ജപ്പാനിലാണ്. കീമോതെറാപ്പിയുടെ പരിണിത ഫലങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ് ഇവര്‍ക്ക് ഡോക്ടര്‍മാര്‍ മിനോസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് നിര്‍ദേശിക്കുന്നത്. പ്രതിദിനം 100 മില്ലിഗ്രാം മിനോസൈക്ലിന്‍ എന്ന നിലയിലാണ് സ്ത്രീ മരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ആന്റിബയോട്ടിക് മരുന്നുകളോടുള്ള പ്രതികരണമായി നാവ് കറുത്ത് രോമം നിറഞ്ഞ നിലയിലാകുകയായിരുന്നു. ബ്ലാക്ക് ഹെയര്‍ ടങ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.
ആന്റിബയോട്ടിക്‌സ് നാവിലെ ബാക്ടീരിയയിലും യീസ്റ്റിലും വരുത്തുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ നിറം മാറ്റമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാവു കറുത്തതിന് പുറമേ രോഗിയുടെ മുഖത്തും നിറ വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുഖത്തെ ചാരനിറത്തിലുള്ള പാടുകളും മിനോസൈക്ലിന്റെ പാര്‍ശ്വ ഫലമായ ചര്‍മനാശത്തിന്റെ ലക്ഷണമാണ്. മരുന്ന് മാറ്റി നല്‍കിയതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീയുടെ നാവിലെ കറുപ്പും മുഖത്തെ ചാര നിറവും മാറിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
അറുവയസ്സുള്ള സ്ത്രീയുടെ പേര് പുറത്ത് വിട്ടിട്ടില്ല. മലാശയ ക്യാൻസർ ബാധിച്ച് കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളെ പ്രതിരോധിക്കാൻ മിനോസൈക്ലിൻ കഴിക്കുകയായിരുന്നു. എന്നാൽ മരുന്ന് കഴിച്ചതിന് ശേഷം കുറച്ച് സമയത്തേക്ക്, സ്ത്രീക്ക് കറുത്തതും രോമമുള്ളതുമായ നാവ് പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇത് സാധാരണയായി വായ വൃത്തിയായി സൂക്ഷിക്കാത്ത് കാരണവും പുകവലി മൂലമാണെന്നും തെക്കൻ ജപ്പാനിലെ ഫുകുവോക സർവകലാശാല അഭിപ്രായപ്പെട്ടു. രോഗിയുടെ നാവിന്റെ ഫോട്ടോകൾ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ കേസ് റിപ്പോർട്ടിൽ പങ്കുവെച്ചു,
https://www.facebook.com/Malayalivartha