ഈ 'ലക്ഷണം' അവഗണിച്ചതിന് മരണം പിന്നാലെയെത്തി! കാത് കുത്തി, കമ്മലിട്ട +2കാരിയ്ക്ക് സംഭവിച്ചത്...
ആറ്റിങ്ങൽ സ്വദേശിനിയായ 18കാരിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം. അയിലം പാറയടി പിരപ്പൻകോട്ടുകോണം വാറുവിള പുത്തൻ വീട്ടിൽ ലാലു- ഉഷ ദമ്പതികളുടെ മകൾ മീനാക്ഷിയാണ് (17) മരിച്ചത്. കാതുകുത്തിയതിന് ശേഷം ചെവിയിൽ ഉണ്ടായ അലർജി കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങവെയാണ് മരണപ്പെട്ടത്. കമ്മൽ ഇട്ടതിനെ തുടർന്നുള്ള അലർജിയാണ് തുടക്കം. മൂന്നാഴ്ച മുൻപ് അലർജി ലക്ഷണങ്ങളോടെ മീനാക്ഷി വെഞ്ഞാറമൂട് തൈക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പത്തു ദിവസത്തെ മരുന്ന് നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിൽ നിന്നു മടക്കി അയച്ചു. പുതിയ കമ്മൽ ധരിച്ച ശേഷം ചെവിയിലും മുഖത്തും നീരു ബാധിച്ചതിനെ തുടർന്നാണ് ചികിത്സ തേടിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
17ന് അസുഖം കടുത്തതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 11 ദിവസം മെഡിക്കൽ കോളജിൽ താമസിച്ച് ചികിത്സ തേടി. ശനിയാഴ്ച വൈകിട്ട് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു മടക്കി അയച്ചെങ്കിലും ഓട്ടോയിൽ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചപ്പോഴേക്കും അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദി ഉണ്ടാവുകയും ചെയ്തു. ഉടൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണ കാരണമെന്നരോപിച്ച് പിതാവ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്.
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മീനാക്ഷി. എന്നാൽ ചികിത്സപ്പിഴവ് സംഭവിച്ചില്ലെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. അത്യാസന്ന നിലയിലുള്ള രോഗിയെ അല്ല ഡിസ്ചാർജ് ചെയ്തത്. രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെത്തുടർന്ന് പ്രധാന ഡോക്ടർമാർ ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമാണ് ഡിസ്ചാർജ് ചെയ്തെന്ന് സൂപ്രണ്ട് എ. നിസാറുദ്ദീൻ പറഞ്ഞു. സിസ്റ്റമിക് ലൂപസ് എറിത്തമറ്റോസസ് രോഗത്തിനാണ് മീനാക്ഷി ചികിത്സ തേടിയത്. പൂർണമായി ഭേദമാക്കാൻ സാധിക്കാത്ത രോഗമാണിത്. ബന്ധുക്കളോടു തുടർചികിത്സയ്ക്കുള്ള നിർദേശം നൽകിയാണ് വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് വരാനുള്ള കാരണം. ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ അണുക്കളെ ചെറുക്കാന്‍ സുസജ്ജമായ രോഗപ്രതിരോധ സംവിധാനം നമുക്കെതിരെ തിരിഞ്ഞ് നമ്മുടെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ 'വേലി തന്നെ വിളവ് തിന്നുന്ന' അവസ്ഥ.
ഓട്ടോഇമ്മ്യൂണ്‍ അസുഖങ്ങളുടെ ഒരു പ്രധാന ഉദാഹരണമായാണ് ലൂപസ് കണക്കാക്കപ്പെടുന്നത്. ഈ അസുഖം നമ്മുടെ ത്വക്ക്, സന്ധികള്‍, ശ്വാസകോശം, മസ്തിഷ്‌കം, കണ്ണ്, നാഡികള്‍ മുതലായ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കാം. ആയതുകൊണ്ട് തന്നെ ഇത് ഒരു നിസ്സാര രോഗമല്ല. ജനങ്ങള്‍ക്കിടയില്‍ ഈ അസുഖത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും കുറവാണ്. ലൂപസ് ഒരു അപൂര്‍വ്വ രോഗമായി പണ്ട് കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 40,000 ആളുകളെ വരെ നമ്മുടെ കൊച്ചു കേരളത്തില്‍ ബാധിതരായിട്ടുണ്ട് എന്ന് വ്യക്തമാണ്. വളരെ ചെറിയ കുട്ടികളെ മുതല്‍ വൃദ്ധരെ വരെ ഈ രോഗം ബാധിക്കുമെങ്കിലും അധികവും 15 - 45 മദ്ധ്യേ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്.
സ്ത്രീ പുരുഷ അനുപാതം 9:1 എന്ന അളവിലാണ്. സൂര്യനില്‍ നിന്നുമേല്‍ക്കുന്ന അള്‍ട്രാവയലറ്റ് ബി രശ്മികള്‍, സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണും ചില ജനിതക കാരണങ്ങളും ഇതിനു കാരണമായി പഠനങ്ങള്‍ കാണിക്കുന്നു. ചിലര്‍ക്ക് അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകളായോ, സന്ധികളില്‍ ഉണ്ടാകുന്ന വേദനയും നീര്‍ക്കെട്ടായോ അനുഭവപ്പെടാം. എന്നാല്‍ മറ്റു ചിലര്‍ക്ക് വിട്ടുമാറാത്ത പനിയോ, അതിയായ ക്ഷീണമായോ, തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിലോ ആയും ആരംഭ കാലങ്ങളില്‍ ലൂപസ് വരാം. ഈ സമയത്ത് തന്നെ അസുഖം കണ്ടുപിടിച്ച് ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഇത് ആന്തരിക അവയവങ്ങളെ സാരമായി ബാധിക്കാനും ജീവന് തന്നെ അപകടം ഉണ്ടായേക്കാം.
https://www.facebook.com/Malayalivartha