Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴദുരിതം കൂടുന്നു... ഫിന്‍ജാല്‍ എഫക്ടില്‍ തുലാവര്‍ഷം കനക്കുന്നു; ഡിസംബര്‍ ആദ്യവാരം ജാഗ്രത, വീണ്ടും ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ അതിശക്തമായ മഴ


കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്


സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍


കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്...

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

07 AUGUST 2023 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനാപുരത്ത് ആറുവയസ്സുകാരന് അമിബിക് മസ്തിഷ്‌ക്കജ്വരം , ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കി... അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യമായി

നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും... ആള്‍ക്കൂട്ടം ഒഴിവാക്കണം, മലപ്പുറം ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്

ക്ഷയരോഗം ഇപ്പോഴും മാനവരാശിക്ക് കനത്ത ഭീഷണിയായി തുടരുന്നുവെന്ന് വിദഗ്ധന്‍...

മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിഫ്തീരിയ, പെര്‍ട്ടൂസിസ്, ടെറ്റനസ്, മീസല്‍സ്, റൂബെല്ല, പോളിയോ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്സിനുകള്‍ എടുക്കുന്നത്. വാക്സിന്‍ കൊണ്ട് തടയാവുന്ന മീസല്‍സ് രോഗം കേരളത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

ജനപ്രതിനിധികളുടെ കൂടെ സഹകരണത്തോടെ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുകയുണ്ടായി. ഈ ഘട്ടത്തില്‍ വാക്സിനേഷനില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൃത്യസമയത്ത് വാക്സിന്‍ എടുക്കാന്‍ വിട്ടുപോയ ആസാം സ്വദേശിനി മാഹിയായ്ക്ക് (3) പോളിയോ തുള്ളി മരുന്ന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. ഒട്ടേറെ രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. വാക്സിനേഷന്‍ പ്രോഗ്രാമില്‍ പതിറ്റാണ്ടുകളായി ദീര്‍ഘവീക്ഷണത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല രോഗങ്ങളേയും ചെറുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ നിന്നും നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല.

മിഷന്‍ ഇന്ദ്രധനുഷ് 3 ഘട്ടം ആയിട്ടാണ് നടത്തപ്പെടുന്നത്. ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കും വാക്സിന്‍ സ്വീകരിക്കാനാകും. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടികളെയും 2 മുതല്‍ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. ആകെ 1,16,589 കുട്ടികളാണുള്ളത്.

ഇമ്മ്യൂണൈസേഷനില്‍ പുറകില്‍ നില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പ്രാധാന്യം നല്‍കും. 10,086 സെഷനുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ചാണ് സെഷനുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എന്‍മാരാണ് വാക്സിന്‍ നല്‍കുന്നത്.

ആഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ഒന്നാംഘട്ട വാക്സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആ പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് സമയക്രമത്തില്‍ മാറ്റങ്ങളുണ്ടാകാം. വാക്സിനേഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിലെയും പൊതുസമൂഹത്തിലെയും എല്ലാ പ്രവര്‍ത്തകര്‍ക്കും മന്ത്രി നന്ദിയറിയിച്ചു.


വാര്‍ഡ് കൗണ്‍സിലര്‍ പി. ജമീല ശ്രീധര്‍ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഹോമിയോപ്പതി വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. പി. ശ്രീകല, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. എല്‍. സിന്ധു, ഡബ്ല്യു.എച്ച്.ഒ. സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. പ്രതാപചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, പേരൂര്‍ക്കട ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ എ.എല്‍. ഷീജ, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ഐ.എം.എ. സംസ്ഥാന പ്രസിഡണ്ട് ഡോ. സുല്‍ഫി നൂഹു, ഐ.എ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. വി.എച്ച്. ശങ്കര്‍, യൂണിസെഫ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. വി. കൃഷ്ണവേണി, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ. എന്‍. അജയ് എന്നിവര്‍ പങ്കെടുത്തു.

 "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ...  (27 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (37 minutes ago)

മഴദുരിതം കൂടുന്നു... ഫിന്‍ജാല്‍ എഫക്ടില്‍ തുലാവര്‍ഷം കനക്കുന്നു; ഡിസംബര്‍ ആദ്യവാരം ജാഗ്രത, വീണ്ടും ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ അതിശക്തമായ മഴ  (1 hour ago)

ഞെട്ടി ലോക രാജ്യങ്ങള്‍... അധികാരത്തില്‍ നിന്നും ഇറങ്ങും മുമ്പ് 3200 കോടിയുടെ ആയുധ കരാര്‍ ഒപ്പിട്ട് ബൈഡന്‍; തായ് വാനുമായുള്ള കരാറില്‍ ഞെട്ടി ലോക രാജ്യങ്ങള്‍  (1 hour ago)

കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്  (1 hour ago)

സന്നിധാനത്തും പമ്പയിലും മഴ ശക്തമാകുന്നു... തീര്‍ത്ഥാടകരുടെ തിരക്ക് കുറവ്  (1 hour ago)

തൃശൂര്‍ ചാവക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി..  (2 hours ago)

എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം....  (2 hours ago)

സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍  (3 hours ago)

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി  (3 hours ago)

കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം  (3 hours ago)

യുഎഇ ദേശീയ ദിനം, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ്, രണ്ട് ദിവസം പാർക്കിങ് ഫീസ് നൽകേണ്ടതില്ല...!!!  (9 hours ago)

ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (9 hours ago)

ഒമാനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് മസ്കറ്റിലും പരിസരങ്ങളിലും  (10 hours ago)

വിസിറ്റ് വിസ നിയമം കർശനമാക്കിയ പിന്നാലെ അടുത്ത ഇരുട്ടടി, വിസ പുതുക്കാൻ എക്സിറ്റടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എ‍ടുത്ത് തിരികെ വരുന്ന പരിപാടി നടക്കില്ല, വിസ പുതുക്കാൻ ഇനി 30 ദിവസത്തെ  (11 hours ago)

Malayali Vartha Recommends