യു എസിലും ഇന്ത്യയിലും ഭീതി പടർത്തി ഈ രോഗം...ഇന്ത്യയിലും സ്ത്രീകളിൽ കൂടുതൽ കേസുകൾ കാണുന്നു ..അമേരിക്കയിലെ യുവാക്കൾക്കിടയിൽ കാൻസർ വർദ്ധിച്ചുവരുന്നതായി പുതിയ പഠനം.
യു എസിലും ഇന്ത്യയിലും ഭീതി പടർത്തി ഈ രോഗം...ഇന്ത്യയിലും സ്ത്രീകളിൽ കൂടുതൽ കേസുകൾ കാണുന്നു ..അമേരിക്കയിലെ യുവാക്കൾക്കിടയിൽ കാൻസർ വർദ്ധിച്ചുവരുന്നതായി പുതിയ പഠനം.
JAMA നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 30നും 39നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും വലിയ വർദ്ധനവ്.
ചെറുപ്പക്കാരായ അമേരിക്കക്കാരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, എൻഡോക്രൈൻ, സ്തനാർബുദം എന്നിവ അതിവേഗം വർദ്ധിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
മദ്യപാനം, പുകവലി, മോശമായ ഉറക്കം, ഉദാസീനത എന്നിവ പോലുള്ള ജീവിതശൈലി ഘടകങ്ങൾ ചെറുപ്പക്കാർക്കിടയിൽ കാൻസർ വർദ്ധിക്കുന്നതിന് ചില കാരണങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. മലിനീകരണം, അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഉൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങളും പ്രധാന പങ്ക് വഹിക്കുന്നു.
2010 നും 2019 നും ഇടയിൽ യുഎസിലെ 560,000-ലധികം രോഗികളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. 50 വയസ്സിന് താഴെയുള്ളവരെ ബാധിക്കുന്ന ക്യാൻസറുകൾ ഏതൊക്കെയാണെന്നും പരിശോധിച്ചു. ചിലതരം കാൻസറുകളിൽ കാര്യമായ വർദ്ധനവുണ്ടായതായി പഠനത്തിൽ മനസിലായി. സ്തനാർബുദമാണ് കൂടുതലായി റിപ്പോർട്ട് ചെയ്തതു.
ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതൽ കാൻസർ കേസുകളുള്ളതെന്നും കണ്ടെത്തിയെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും നാഷണൽ യൂണിവേഴ്സിറ്റിയിലെ ട്രാൻസ്പ്ലാൻറ് ഹെപ്പറ്റോളജിസ്റ്റുമായ ഡാനിയൽ ഹുവാങ് പറഞ്ഞു.
വൻകുടൽ കാൻസർ കേസുകളിൽ അഞ്ചിൽ ഒന്ന് 55 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് യുഎസിലെ അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സമീപകാല റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ ഓരോ വർഷവും 1.9 ദശലക്ഷം പുതിയ കാൻസർ കേസുകൾ കണ്ടെത്തുന്നതായും ഗവേഷകർ പറയുന്നു.
40 വയസിന് മുകളിലുള്ള, കുടുംബത്തിൽ കാൻസർ ചരിത്രമുള്ളതോ അല്ലാത്തതോ ആയ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രഫി, സെർവിക്കൽ പാപ്-സ്മിയർ ടെസ്റ്റ്, അണ്ഡാശയത്തിന്റെയും ഗർഭാശയത്തിന്റെയും സ്ക്രീനിംഗ്, കോൾപോസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി രക്തപരിശോധന, എന്നിവയ്ക്ക് വിധേയരാകുന്നത് നല്ലതാണ്. കാൻസറിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങളും അവഗണിക്കരുത്. സ്തനങ്ങളിൽ ഏതെങ്കിലും വീക്കം, മുഴകൾ, വലിപ്പ വ്യത്യാസം എന്നിവ കാണുകയാണെങ്കിൽ അത് അവഗണിക്കരുത്.
അസാധാരണമായ തരത്തിലുള്ള ഡിസ്ചാർജ്, പാടുകൾ, രക്തസ്രാവം, വിട്ടുമാറാത്ത അൾസർ, ചർമത്തിലെ മാറ്റങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറുവേദന എന്നിവ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഇടുപ്പെല്ലിലെ വേദന, നിരന്തരമായ വയറുവീക്കം, അമിതമായ ശരീരഭാരം, വിശപ്പില്ലായ്മ, എന്നീ ലക്ഷണങ്ങളും ശ്രദ്ധിക്കണം. ഓരോ കാൻസറിനുമുള്ള ചികിത്സയും രോഗനിർണയവും വ്യത്യസ്തമാണ്. സാധാരണ കാൻസർ ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയെല്ലാം ഉൾപ്പെടുന്നു.
നേരത്തെ തന്നെ കണ്ടെത്തിയാൽ ക്യാൻസർ സുഖപ്പെടുത്താവുന്നതാണ്. ശരീരത്തിലെ വിവിധ ശരീരഭാഗങ്ങളിലേക്ക് വ്യാപിച്ചാൽ പോലും സുഖപ്പെടുത്താൻ പറ്റുന്ന കാൻസറുണ്ട്. കാൻസർ രോഗികൾക്ക് കൂടുതൽ കാലം ജീവിക്കാനും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്താനും കഴിയുന്ന ഫലപ്രദമായ ചികിത്സകൾ ഇപ്പോൾ ലഭ്യമാണ്.
https://www.facebook.com/Malayalivartha