ഭക്ഷണം കഴിക്കുമ്പോഴും വെള്ളമിറക്കുമ്പോഴും ചുമയനുഭവപ്പെട്ടതിനാൽ ഭക്ഷണം വേണ്ടെന്നുവെക്കാറുണ്ടോ..? ഒപ്പം ശരീരത്തിൽ മരവിപ്പോ വിറയലോ മറ്റോ അനുഭവിക്കുന്നതായി തോന്നാറുണ്ടോ..?ഈ പ്രശ്നങ്ങൾ ഗുരുതരമായേക്കാം..
ഭക്ഷണം കഴിക്കുമ്പോഴും വെള്ളമിറക്കുമ്പോഴും ചുമയനുഭവപ്പെട്ടതിനാൽ ഭക്ഷണം വേണ്ടെന്നുവെക്കാറുണ്ടോ..? ഒപ്പം ശരീരത്തിൽ മരവിപ്പോ വിറയലോ മറ്റോ അനുഭവിക്കുന്നതായി തോന്നാറുണ്ടോ..?ഈ പ്രശ്നങ്ങൾ ഗുരുതരമായേക്കാം...
ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് ഡിസ്ഫാജിയ എന്ന് പറയുന്നത്.ഡിസ്ഫാജിയ ഒരു രോഗമല്ല, മറിച്ച് രോഗലക്ഷണമോ അനന്തരഫലമോ ആണ്.ഇത് വായിൽ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണമോ ദ്രാവകമോ കടത്തിവിടുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു. ഡിസ്ഫാജിയയുടെ ചില പൊതു ലക്ഷണങ്ങളിൽ ആദ്യം അനുഭവപ്പെടുക പലപ്പോഴും തൊണ്ടയിൽ ഒരു മുഴ പോലെ കാണപ്പെടുന്നതാണ്. തൊണ്ടയിലെ പ്രകോപനം, തൊണ്ടയിൽ എന്തോ കുടുങ്ങിക്കിടക്കുന്നു എന്ന തോന്നൽ, ഭക്ഷണം അകത്തേക്ക് എത്തിക്കാൻ പലതവണ വിഴുങ്ങേണ്ടിവരിക, വിഴുങ്ങുമ്പോൾ തൊണ്ടയിലോ നെഞ്ചിലോ വേദന അനുഭവപ്പെടുക പ്രത്യേക തരം ശബ്ദം ഇവയെല്ലാം ഡിസ്ഫാജിയയുടെ ലക്ഷണങ്ങളാണ്.
പരിക്ക്, അണുബാധ, പക്ഷാഘാതം, പാർക്കിൻസൺസ് രോഗം, നാഡിസംബന്ധരോഗങ്ങൾ, കാൻസർ, അനിയന്ത്രിതമായ ഗ്യാസ്ട്രൈറ്റിസ് എന്നിവയെല്ലാം ഡിസ്ഫാജിയക്ക് കാരണമാണ്.നെഞ്ചെരിച്ചിൽ കാരണവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കും വായിലേക്കും എത്തുന്നതാണ് പലപ്പോഴും നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നത്. ഭക്ഷണം കഴിച്ചയുടനെ കിടന്നാൽ ആസിഡ് കൂടുതൽ എളുപ്പത്തിൽ പുറത്തുവരും. ഇതും ശ്രദ്ധിക്കണം.
നാഡികൾ വിഴുങ്ങുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ നാഡികൾ തകരാറിലായതോ പ്രവർത്തിക്കാത്തതോ വിഴുങ്ങൽ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഹൃദയാഘാതം സംഭവിച്ച് ഭേദമായ ആളുകളിൽ ന്യൂറോളജിക്കൽ ഡിസോർഡേഴ്സിന് സാധ്യതയുണ്ട്. ഇത്തരക്കാർക്ക് ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
തൈറോയ്ഡ് പ്രശ്നങ്ങൾ കാരണം വിഴുങ്ങാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. തൊണ്ടയിൽ ഒരു ട്യൂമർ വികസിക്കുകയാണെങ്കിൽ ഭക്ഷണം വായിൽ നിന്ന് വയറ്റിലേക്ക് ഇറങ്ങുന്നതിന് ബുദ്ധിമുട്ടായിരിക്കും. വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളതിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ആസിഡ് റിഫ്ളക്സ്. ആമാശയത്തിലെ ഭക്ഷണങ്ങൾ അന്നനാളത്തിലേക്ക് തിരികെ വന്ന് നെഞ്ചെരിച്ചിൽ, വയറുവേദന, ബർപ്പിംഗ് തുടങ്ങിയ ലക്ഷണങ്ങൾ സൃഷ്ടിക്കുമ്പോഴാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇത് സാധാരണമായ ഒരു അവസ്ഥയാണ്. എന്നാൽ തുടർച്ചയായി നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഡിസ്ഫാജിയയുള്ള വ്യക്തിക്ക് ഭക്ഷണസമയത്ത് ചുമ, ശ്വാസംമുട്ടൽ, ഭക്ഷണം തൊണ്ടയിൽ അഥവാ നെഞ്ചിൽ കുടുങ്ങിയതായി തോന്നൽ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വേദന, കുടിച്ച വെള്ളം മുക്കിലൂടെ പുറത്തേക്കു വരുക, പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ, ആഹാരശേഷം ശബ്ദത്തിലെ അസ്വാഭാവികത തുടങ്ങിയവ അനുഭവപ്പെട്ടേക്കാം..
https://www.facebook.com/Malayalivartha