കാൻസർ ,കരൾ രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വ്യാജ പതിപ്പുകൾ ഉണ്ടാക്കി ലാഭം കൊയ്യുന്ന മാഫിയകളെ മുക്കാലിയിൽ കെട്ടി അടിക്കണം ...ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നൽകുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ
കാന്സർ ,കരൾ രോഗം എന്നിവയ്ക്കുള്ള മരുന്നുകളെ ജീവൻ രക്ഷാമരുന്നുകളായാണ് കണക്കാക്കുന്നത് . ഇത്തരം മരുന്നുകൾ ചുരുങ്ങിയ വിലയ്ക്ക് നൽകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം . എന്നാൽ ഇത്തരം മരുന്നുകളുടെ വ്യാജ പതിപ്പുകൾ ഉണ്ടാക്കി ലാഭം കൊയ്യുന്ന മാഫിയകൾക്കെതിരെ മുന്നറിയിപ്പ് തന്നിരിക്കുകയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ .. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഏറെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോ, ക്യാന്‍സര്‍ രോഗത്തിനുള്ള അഡ്‌സെട്രിസ് (ഇഞ്ചക്ഷന്‍) എന്നീ മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും ഉണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.
മരുന്നുകളുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നത് സംബന്ധിച്ച് ജാഗ്രത പുലര്‍ത്താൻ സംസ്ഥാനങ്ങളോട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
ഇത്തരം വ്യാജ മരുന്നുകളുടെ വിതരണവും വില്‍പനയും എപ്പോഴും നിരീക്ഷിക്കണമെന്നും നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും അതാത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്...ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മുന്നറിയിപ്പിനെതുടര്‍ന്ന് ഇന്ത്യയില്‍ രണ്ടു മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിര്‍ദേശം നല്‍കി.
കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോ, ക്യാൻസർ രോഗത്തിനുള്ള അഡ്സെട്രിസ് (ഇഞ്ചക്ഷൻ) എന്നീ മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും പരിശോധിക്കാനാണ് നിര്‍ദേശം. കരളിലെ വെസല്‍സില്‍ അടഞ്ഞിരിക്കുന്ന ഗുരുതരമായ അവസ്ഥയുടെ ചികിത്സയ്ക്കായി ആണ് ഡെഫിറ്റാലിയോ ഉപയോഗിക്കുന്നത് , കൂടാതെ ഒരുതരം രക്താര്‍ബുദത്തിന്റെ ചികിത്സയ്ക്കായി അഡ്സെട്രിസ് ഉപയോഗിക്കുന്നു.
വ്യാജ പതിപ്പുകളുടെ എട്ട് വ്യത്യസ്ത ബാച്ച് നമ്ബറുകള്‍ പ്രചാരത്തിലുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തതായി ഡി.സി.ജി.ഐ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാരുമായുള്ള ആശയവിനിമയത്തില്‍ പറഞ്ഞു. മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിക്കണം. രണ്ട് മരുന്നുകളും ജാഗ്രതയോടെ നിര്‍ദ്ദേശിക്കാനും ഏതെങ്കിലും പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച് രോഗികളെ ബോധവല്‍ക്കരിക്കാനും മുന്നറിയിപ്പുകള്‍ ആരോഗ്യ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. ഈ മരുന്നുകള്‍ അംഗീകൃത സ്റ്റോറുകളില്‍ നിന്ന് മാത്രം വാങ്ങാന്‍ ആളുകളോട് ആവശ്യപ്പെടുന്നു..
യഥാര്‍ത്ഥ മരുന്നുകള്‍ ജര്‍മ്മനിയിലും ഓസ്ട്രിയയിലും പാക്കേജുചെയ്തിരിക്കുന്നു, അതേസമയം വ്യാജ പതിപ്പുകള്‍ അവ യുകെയിലും അയര്‍ലണ്ടിലും പാക്കേജുചെയ്തതായി അവകാശപ്പെടുന്നു. ലോകാരോഗ്യ സംഘടന നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രഗ് റെഗുലേറ്റര്‍ പറഞ്ഞു. ”പ്രഖ്യാപിത കാലഹരണ തീയതി തെറ്റാണ്, കൂടാതെ രജിസ്റ്റര്‍ ചെയ്ത ഷെല്‍ഫ് ലൈഫുമായി പൊരുത്തപ്പെടുന്നില്ല
ഇന്ത്യയുള്‍പ്പെടെ നാല് വ്യത്യസ്ത രാജ്യങ്ങളില്‍ ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി ലിമിറ്റഡ് നിര്‍മിക്കുന്ന 50 മില്ലിഗ്രാം അഡ്‌സെട്രിസ് കുത്തിവെപ്പിന്റെ ഒന്നിലധികം വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതായി സെപ്റ്റംബര്‍ അഞ്ചിന് ഡി.സി.ജി.ഐ അറിയിച്ചിരുന്നു.
. രോഗിക്ക് നേരിട്ട് ലഭിക്കുന്ന ഈ മരുന്ന് യാതൊരു നിയന്ത്രണവുമില്ലാതെ ഓണ്‍ലൈനായി ഉള്‍പ്പെടെ ലഭ്യമാണ്. നിരവധി വിതരണ ശൃംഖലയിലും രോഗികളുടെ കൈവശവും മരുന്നിന്‍റെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് എട്ടു വ്യത്യസ്ത ബാച്ച് നമ്പറുകളിലായി ഈ മരുന്നുകളുടെ വ്യാജ പതിപ്പുകള്‍ വിതരണത്തിലുണ്ടെന്നുമാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഡിസിജിഐ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഹോഡ് ജ് കിന്‍ ലിംഫോമ എന്ന കാന്‍സര്‍ രോഗത്തിനുള്ള ആന്‍റി ബോഡി മരുന്നാണ് അഡ്സെട്രിസ്.
ഡിസിജിഐ പുറത്തിറക്കിയ രണ്ടാമത്തെ മുന്നറിയിപ്പ് നിര്‍ദേശത്തിലാണ് ഡിഫിറ്റെലിയോ മരുന്നുകളുടെ വ്യാജ പതിപ്പുകളെ നിരീക്ഷിക്കമെന്ന് അറിയിച്ചിരിക്കുന്നത്. ജെൻഷ്യം എസ്ആർഎൽ നിർമിക്കുന്ന ഡിഫിറ്റെലിയോയുടെ 80 മില്ലിഗ്രാം മരുന്നിന്‍റെയും വ്യാജ പതിപ്പ് ഇന്ത്യയിലും തുർക്കിയിലും ഇറങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ഡിസിജിഐക്ക് മുന്നറിയിപ്പ് നൽകിയത്.
മുന്നറിയിപ്പ് നൽകിയ ഉല്‍പന്നം വ്യാജമാണെന്ന് ഡിഫിറ്റെലിയോയുടെ യഥാർഥ നിർമ്മാതാക്കൾ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. വ്യാജ ഡിഫിറ്റെലിയോ മരുന്നുപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം വ്യാജ മരുന്നുകളുടെ വിതരണവും വില്‍പനയും എപ്പോഴും നിരീക്ഷിക്കണമെന്നും നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും അതാത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡിജെന്‍ ജെല്ലിന് ഡ്രഗ് കണ്‍ട്രോളര്‍ സമാനമായ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ അലേര്‍ട്ടുകള്‍ വരുന്നത്, വെള്ള നിറമുള്ള ഈ സിറപിന് കയ്പ്പും ദുര്‍ഗന്ധവും ഉണ്ടെന്ന് ചില ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കമ്പനിയായ അബോട്ട് സ്വമേധയാ തിരിച്ചുവിളിക്കുകയായിരുന്നു . ആസിഡ് റിഫ്‌ലക്‌സ്, ഗ്യാസ്‌ട്രൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സിറപ്പ് സാധാരണയായി പിങ്ക് നിറവും രുചിക്ക് മധുരവുമാണ്. ഗോവയിലെ സ്ഥാപനത്തില്‍ നിര്‍മ്മിച്ച സിറപ്പുകള്‍ ആണ് വിപണിയിൽ നിന്ന് നീക്കം ചെയ്തത്
https://www.facebook.com/Malayalivartha