ചൈനയിൽ നിന്ന് ഇതുവരെ കണ്ടിട്ടില്ലാത്തഎട്ട് വൈറസുകൾ കൂടി..! ഭാവിയിലെ മഹാമാരി ഭീഷണി:ഭയന്നേ തീരൂ
2019 അവസാനത്തോടെയാണ് കൊവിഡ് 19 എന്ന മഹാമാരി ആദ്യമായി ചൈനയില്‍ സ്ഥിരീകരിക്കപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ലോകരാജ്യങ്ങളിലെല്ലാമെത്തി. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ ഏറെക്കുറെ മുഴുവനായി തന്നെ കൊവിഡ് നിയന്ത്രിച്ചു എന്ന് പറയാം. അത്രമാത്രം യാതനകള്‍ നാം കൊവിഡ് മൂലം അനുഭവിച്ചു.
കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറി വരുമ്പോള്‍ ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ഇതുവരെ അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കിയതായി വൈറോളജിക്ക സിനിക്ക എന്ന പ്രസിദ്ധീകരണത്തില്‍ റിപ്പോര്‍ട്ട് വന്നു.
നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകളിലൊന്ന് കോവിഡിന് കാരണമായ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമാണ്. കോവ് -എച്ച്എംയു-1 എന്നാണ് ഈ വൈറസിന്‍റെ പേരെന്നും ചൈനയുടെ തെക്കന്‍ തീരത്തിനടുത്തുള്ള ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ചൈനയുടെ തെക്കൻ തീരത്തെ ഉഷ്ണമേഖലാ ദ്വീപായ ഹൈനാനിൽ ആണ് ഇതുവരെ കണ്ടിട്ടില്ലാത്ത എട്ട് വൈറസുകളെ ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയത് . എലികളിലാണ് ഈ വൈറസുകൾ കണ്ടെത്തിയത്. എന്നാൽ ഇവ മനുഷ്യരിലേക്ക് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഏതെങ്കിലും സാഹചര്യത്തിൽ ഈ വൈറസുകൾ മനുഷ്യരിലേക്ക് പടരുകയാണെങ്കിൽ കോവിഡ് 19 പോലെ മഹാമാരികൾക്ക് വഴിവയ്ക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ ആശങ്ക.
ഹെനാലിലെ എലികളിൽ നിന്ന് 700ഓളം സാംപിളുകൾ എടുത്താണ് എട്ട് വൈറസുകളെ കണ്ടെത്തിയത്. ഇവയിൽ ഒന്ന് കൊവിഡിന് കാരണമായ സാര്‍സ് കോവി-2 വൈറസ് കുടുംബത്തിൽ പെട്ടതാണ്. ഡെങ്കിപ്പനിയും യെലോഫീവറുമായി ബന്ധമുള്ള വൈറസുകളും ലൈംഗിക അവയവങ്ങളില്‍ മുഴകളും അര്‍ബുദവുമുണ്ടാക്കാവുന്ന പാപ്പിലോമവൈറസുകളും ഇവയില്‍ ഉള്‍പ്പെടുന്നു.
2017 മുതല്‍ 2021 വരെയാണ് ഇത് സംബന്ധിച്ചുള്ള സാംപിള്‍ ശേഖരണവും വിദഗ്ധ പഠനവും നടന്നത്. ഫ്ലാവി വൈറസുകളുടെ കുടുംബത്തില്‍പെടുന്ന പെസ്റ്റിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് വിഭാഗങ്ങളിലൊന്ന്. ഇവ ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവയ്ക്ക് കാരണമാകുന്നവയാണ്.
ശക്തമായ പനിയ്ക്ക് കാരണമാകുന്ന ആസ്‌ട്രോ, പാര്‍വോ എന്നിവയും ഗുഹ്യരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന പാപ്പിലോമ എന്നീ വിഭാഗത്തില്‍പെട്ട വൈറസുകളേയും ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെ കേന്ദ്ര ഗവേഷണ ഡയറക്ടറായ ഡോ.ഷിഴെങ്‌ലിയാണ് വൈറോളജിക്ക സിനിക്കയുടെ എഡിറ്റര്‍.
ലോകാരോഗ്യ സംഘടനയുടെ കോവിഡ് ഡാഷ്‌ബോര്‍ഡിലെ വിവരങ്ങള്‍ അനുസരിച്ച് 2020-21 കാലയളവിലുണ്ടായ കോവിഡ് വ്യാപനത്തില്‍ ലോകത്താകമാനം 69.74 ലക്ഷം ആളുകള്‍ മരിച്ചിരുന്നു. 77 കോടി ആളുകള്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ചൈനയിലെ ഈ കണ്ടെത്തല്‍ മറ്റ് രാജ്യങ്ങള്‍ക്കും ഒരോര്‍മ്മപ്പെടുത്തലാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, നമ്മള്‍ ഇതുവരെ കണ്ടെത്താത്ത പല വൈറസുകളും- അല്ലെങ്കില്‍ രോഗകാരികളായ സൂക്ഷ്മജീവികളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെയുണ്ടാകാം. എപ്പോഴെങ്കിലും അവ നമ്മളിലേക്ക് കടന്നുകയറി ആക്രമണം നടത്താം. ഇവയെ കുറിച്ച് നേരത്തെ അറിയാനായാല്‍ ചിലപ്പോള്‍ പല ജീവനുകളും നമുക്ക് പിടിച്ചുനിര്‍ത്താൻ സാധിക്കാം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങളും പഠനങ്ങളുമൊന്നും ഇന്ത്യ അടക്കം പല രാജ്യങ്ങളിലും സജീവമായി നടക്കുന്നില്ല എന്നതാണ് സത്യം.വൈറോളജിക്ക സിനിക്ക ജേർണൽ ചൈനീസ് സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ (സിഎസ്എം) പ്രസിദ്ധീകരണ വിഭാഗമാണ് ഇതുസംബന്ധിച്ച ഗവേഷഫലം പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha