Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍


കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്...


വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി... കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് പങ്കെടുക്കുന്നത്...


സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി... പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം പിടിച്ചെടുത്ത് വിമതർ...സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്...ആലപ്പോ നഗരം തന്നെ വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്...

സംസ്ഥാനത്ത്, താപനില ഉയരുന്നു... തിരിച്ചറിയണം ഈ രോഗ ലക്ഷണങ്ങൾ...

19 FEBRUARY 2024 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനാപുരത്ത് ആറുവയസ്സുകാരന് അമിബിക് മസ്തിഷ്‌ക്കജ്വരം , ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കി... അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യമായി

നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും... ആള്‍ക്കൂട്ടം ഒഴിവാക്കണം, മലപ്പുറം ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്

ക്ഷയരോഗം ഇപ്പോഴും മാനവരാശിക്ക് കനത്ത ഭീഷണിയായി തുടരുന്നുവെന്ന് വിദഗ്ധന്‍...

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ട്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

സൂര്യാഘാതം (Heat stroke/Sun stroke)

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

രോഗ ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റ്), വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

രോഗ ലക്ഷണങ്ങള്‍

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം

സൂര്യാഘാതം താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.
· ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക.
· ഫലങ്ങളും സാലഡുകളും കഴിക്കുക.
· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

പ്രത്യേക ശ്രദ്ധ വേണ്ടവര്‍

· മുതിര്‍ന്ന പൗരന്‍മാര്‍ (65 വയസിന് മുകളില്‍), ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ (4 വയസിന് താഴെയുള്ളവര്‍), ഗുരുതരമായ രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

· വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
· യാത്രകള്‍ വേണ്ടി വരുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കയ്യില്‍ കരുതുക.
· നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങളായ മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.
· വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.


· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കുട്ടികള്‍ക്ക് ജല ലഭ്യത ഉറപ്പുവരുത്തുക.
· കുട്ടികളെയും വളര്‍ത്ത് മൃഗങ്ങളെയും വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തുവാന്‍ പാടില്ല.
· ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
· കാറ്റ് കയറി ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.


· കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
· പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട/തൊപ്പി എന്നിവ ഉപയോഗിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ ചാവക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി..  (10 minutes ago)

എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം....  (30 minutes ago)

സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍  (51 minutes ago)

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി  (1 hour ago)

കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം  (1 hour ago)

യുഎഇ ദേശീയ ദിനം, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ്, രണ്ട് ദിവസം പാർക്കിങ് ഫീസ് നൽകേണ്ടതില്ല...!!!  (7 hours ago)

ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (7 hours ago)

ഒമാനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് മസ്കറ്റിലും പരിസരങ്ങളിലും  (7 hours ago)

വിസിറ്റ് വിസ നിയമം കർശനമാക്കിയ പിന്നാലെ അടുത്ത ഇരുട്ടടി, വിസ പുതുക്കാൻ എക്സിറ്റടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എ‍ടുത്ത് തിരികെ വരുന്ന പരിപാടി നടക്കില്ല, വിസ പുതുക്കാൻ ഇനി 30 ദിവസത്തെ  (8 hours ago)

സൗദിയിൽ മിന്നൽ പ്രളയത്തിന് കാരണമായേക്കാവുന്ന ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ മുന്നറിയിപ്പ്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്  (9 hours ago)

വയനാട്ടില്‍ ദുരന്തബാധിതരെ പിണറായി പറ്റിക്കുന്നു;പൊട്ടിത്തെറിച്ച് പ്രതിപക്ഷം  (11 hours ago)

ഫിന്‍ജാല്‍ വിറപ്പിച്ചു ; തമിഴ്‌നാട് വെള്ളത്തില്‍, ചെന്നൈ വിമാനത്താവളം അടച്ചു  (11 hours ago)

ഒരു പോസ്റ്റിട്ടു...പിന്നാലെ സൈബറിടത്തില്‍ വെട്ടേറ്റ് വീണ് പിണറായി  (11 hours ago)

നെതന്യാഹു തോറ്റോടിയെന്ന് ഹിസ്ബുള്ള തലവന്‍; തെക്കന്‍ ലബനന്‍ കത്തിച്ച് ഐ ഡി എഫ് മറുപടി  (11 hours ago)

റഷ്യയുടെ നീക്കത്തില്‍ ഭയന്ന് നാറ്റോ; ഒറെഷ്‌നിക്കിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഇറക്കും  (12 hours ago)

Malayali Vartha Recommends