മഞ്ഞപ്പിത്ത വ്യാപനം ആശങ്ക;-വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ 278 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു:- ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ...
സംസ്ഥാനത്ത് മഴ കടുത്തതോടെ മഞ്ഞപ്പിത്ത വ്യാപനം ആശങ്കയാവുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി രോഗബാധ ഉയരുന്നതും മരണസംഖ്യ കുതിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ 278 പേർക്കു കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. പി. അബ്ദുൽ ഹമീദ് എംഎൽഎ വിളിച്ചുചേർത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ ഒരു ആഡിറ്റോറിയത്തില്‍ മേയ് മാസത്തില്‍ നടന്ന 1200 ഓളം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ തിളപ്പിച്ച വെള്ളത്തിനൊപ്പം ശുദ്ധമല്ലാത്ത പച്ചവെള്ളവും ചേര്‍ത്ത് നല്‍കി.
ഈ ചടങ്ങില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍മാസം രണ്ടിന് ഒരു മഞ്ഞപ്പിത്ത കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കേസുകളും പിഴവും കണ്ടെത്തിയത്. പൊതുജനാരോഗ്യ നിയമം 2023 രൂപീകരിക്കുമ്പോള്‍ ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണം വിളമ്പുന്ന (ഹോട്ടലുകളും, ഭക്ഷണശാലകളും കൂടാതെ) പൊതുയിടങ്ങളിലെ വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേകം വ്യവസ്ഥ ആവശ്യമാണെന്ന് കണ്ടെത്തി അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.
ടാങ്കര്‍ ലോറികളില്‍ ശുദ്ധമല്ലാത്ത കുടിവെള്ളം എത്തിക്കുന്നതിനെതിരേയും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പൊതുജനാരോഗ്യ നിയമത്തില്‍ ഈ വ്യവസ്ഥകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം പ്രസ്തുത സമൂഹത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി രോഗബാധ ഉയരുന്നതും മരണസംഖ്യ കുതിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗങ്ങള്‍. മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് 2 ആഴ്ച മുമ്പു വരെ രോഗിയുടെ മലത്തിൽ ഹെപ്പറ്റിറ്റിസ് എയുടെ സാന്നിധ്യമുണ്ടാകും. രോഗലക്ഷണം പ്രകടിപ്പിച്ചു കഴിഞ്ഞ് ഒരാഴ്ചയോ അതിലധികമോ വൈറസ് സാന്നിധ്യമുണ്ടാകാം. അതേസമയം ചില വ്യക്തികളുടെ മലത്തിൽ, രോഗലക്ഷണങ്ങളൊക്കെ പൂർണമായി മാറിക്കഴിഞ്ഞാലും ആഴ്ചകളോളം വൈറസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടു നിൽക്കും.
മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ രോഗബാധിതർ കൈകൾ വൃത്തിയായി കഴുകുന്നതുൾപ്പെടെ വ്യക്തിശുചിത്വം നന്നായി പാലിക്കേണ്ടതുണ്ട്. കണ്ണിനകവും തൊലിപ്പുറവും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. മഞ്ഞ നിറമുള്ള ബിലിറൂബിൻ നമ്മുടെ കോശങ്ങളിൽ അടിയുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പല കാരണങ്ങളാൽ രക്തത്തിൽ ബിലിറൂബിന്റെ അളവ് ഉയരാനിടയുണ്ട്.
കുടിക്കാനുപയോഗിക്കുന്ന വെള്ളം സംബന്ധിച്ചു ജാഗ്രത പുലർത്തണം. മലിനജല സ്രോതസ്സ് അല്ലെന്ന് ഉറപ്പാക്കണം. മലിനവെള്ളം ഉപയോഗിച്ചു പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കരുത്. ഐസ്, ശീതള പാനീയം എന്നിവയും രോഗം പകരാൻ ഇടയാക്കിയേക്കാം. മലിന ജലം ഉപയോഗിച്ച് പാത്രം കഴുകരുത്. കൈ കഴുകുന്ന വെള്ളവും ശുദ്ധമെന്ന് ഉറപ്പാക്കണം. സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച കിണർ വെള്ളം മലിനമാകാനും ആ വെള്ളം ഉപയോഗിച്ചാൽ ഹെപ്പറ്റൈറ്റിസ് എ ഉണ്ടാകാനും സാധ്യതയുണ്ട്. മറ്റു രോഗമുള്ളവർക്ക് ഹെപ്പറ്റൈറ്റിസ് ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗലക്ഷണം കണ്ടാൽ ചികിത്സ തേടണം.
https://www.facebook.com/Malayalivartha